കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : Sep 13, 2020, 09:21 AM IST
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

കൊവിഡ് തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 2 ന് അമിത് ഷാ  കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

ഇതോ തുടര്‍ന്ന് ദില്ലി എയിംസില്‍ പ്രവേശിപ്പിച്ച അമിത് ഷാ രോഗം ഭേദമായി മടങ്ങിയിരുന്നു. ഓഗസ്റ്റ് 14 ഹോം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കിയ അമിത് ഷായെ ഓഗസറ്റ് 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി അമിത് ഷാ ഓഗസ്റ്റ് 31 ആശുപത്രി വിട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിസിനസുകാരനെ കൊല്ലുമ്പോൾ ക്വട്ടേഷൻ നൽകിയ മരുമകൾ നിശാപാർട്ടിയിൽ; 'നീ സുന്ദരൻ', വീട്ടുജോലിക്കാരനുമായി അടുപ്പമുണ്ടാക്കി അരുംകൊല
ഇന്ത്യൻ വനങ്ങളിൽ കാണപ്പെടാത്ത ഒറാങ് ഊട്ടാനുകൾ ഒഡീഷയിലെ കാട്ടിൽ എങ്ങനെയെത്തി? കണ്ടെത്തിയത് അഞ്ച് കുഞ്ഞുങ്ങളെ; അന്വേഷണം ഊർജിതം