ദില്ലി സ്കൂളിലെ സ്ഫോടനത്തിന് പിന്നിലാര്? അന്വേഷണം തുടരുന്നു, റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Published : Oct 21, 2024, 01:02 PM ISTUpdated : Oct 21, 2024, 01:08 PM IST
ദില്ലി സ്കൂളിലെ സ്ഫോടനത്തിന് പിന്നിലാര്? അന്വേഷണം തുടരുന്നു, റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Synopsis

ശക്തി കുറഞ്ഞ സ്ഫോടനത്തിലൂടെ  ചില സന്ദേശങ്ങൾ നൽകാനാണ് ശ്രമമെന്ന് സംശയിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.  

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ സ്കൂളിലെ പൊട്ടിത്തെറിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ ഏജൻസികളോട് റിപ്പോർട്ട് തേടി. സംഭവത്തിൽ എൻഐഎയും കേസെടുക്കും. കുറ്റവാളികളെ നിയമത്തിന് കൊണ്ടുവരുമെന്ന ​ഗവർണർ അറിയിച്ചു. അതേസമയം, ദില്ലിയിൽ ക്രമസമാധാന നില തകർന്നെന്ന് മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി. ദില്ലി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിന് പകരം സുരക്ഷ ഉറപ്പാക്കണമെന്നും അതിഷി കേന്ദ്രത്തോടാവശ്യപ്പെട്ടു.  സ്ഫോടനത്തിലെ ഖലിസ്ഥാൻ ബന്ധവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.

അതിനിടെ ഉത്തരവാദിത്തം  ഏറ്റെടുത്ത് ടെലഗ്രാമിൽ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.  ഖലിസ്ഥാൻവാദികളെ ലക്ഷ്യം വെക്കുന്നതിന് പകരം ചോദിക്കും, തങ്ങൾ തൊട്ടടുത്തുണ്ട് എന്നുമായിരുന്നു. പോസ്റ്റിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുകയാണ്. ശക്തി കുറഞ്ഞ സ്ഫോടനത്തിലൂടെ  ചില സന്ദേശങ്ങൾ നൽകാനാണ് ശ്രമമെന്ന് സംശയിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.  

രോഹിണി ജില്ലയില്‍ പ്രശാന്ത് വിഹാറിലെ സി ആര്‍ പി എഫ് സ്‌കൂളിലാണ് ഇന്നലെ രാവിലെ എട്ട് മണിയോടെ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്കൂൾ കെട്ടിടത്തിന് ചേ‍ർന്ന സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായത്. പ്രദേശത്ത് വൻ പുകപടലമുണ്ടായി. വലിയ സ്ഫോടന ശ്ബദം കേട്ട നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ പ്രദേശത്ത് നിന്നും വെളുത്ത പുക ഉയരുന്നതാണ് കണ്ടത്. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നി‍ർത്തിയിട്ട വാഹനങ്ങളുടെ ചില്ലടക്കം തകർന്നു. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ