പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി

By Web TeamFirst Published Mar 25, 2020, 10:20 AM IST
Highlights

പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് വിവിധ മേഖലയിലുള്ളവര്‍ ഉദാരമായി സംഭാവന നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 
 


ദില്ലി: കൊവിഡ് 19 ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നൽകുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. ഇത്തരമൊരു പ്രതിസന്ധിയുടെ സമയത്ത് രാജ്യത്തെ പിന്തുണയ്ക്കുന്നതിനായി എല്ലാവരും മുന്നോട്ട് വരണമെന്ന് സംസ്ഥാനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് വിവിധ മേഖലയിലുള്ളവര്‍ ഉദാരമായി സംഭാവന നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

കൊവിഡ് 19 ബാധയ്ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി എന്റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകും. കൽക്കരി ഖനന മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾ മുന്നോട്ട് വന്ന് ഈ രാജ്യത്തെ ബാധിച്ചിരിക്കുന്ന മഹാമാരിയെ നേരിടാൻ പിന്തുണ നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പ്രഹ്ളാദ് ജോഷി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്ന് കല്‍ക്കരി ഖനന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  പാർലമെന്റ് കാര്യ സഹമന്ത്രി അർജുൻ റാം മേഘ്‍വാളും ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. 

 

click me!