ഏറ്റവും ഉയർന്ന നോൺ കമ്മീഷൻഡ് ഓഫീസർ റാങ്കിലേക്ക് സ്ഥാനക്കയറ്റം നേടി യോഗി ആദിത്യനാഥിന്റെ സഹോദരൻ

Published : Sep 04, 2023, 02:25 PM ISTUpdated : Sep 04, 2023, 04:35 PM IST
ഏറ്റവും ഉയർന്ന നോൺ കമ്മീഷൻഡ് ഓഫീസർ റാങ്കിലേക്ക് സ്ഥാനക്കയറ്റം നേടി യോഗി ആദിത്യനാഥിന്റെ സഹോദരൻ

Synopsis

ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയിലാണ് സുബേദാർ മേജർ ശൈലേന്ദ്രയെ വിന്യസിച്ചിട്ടുള്ളത്.

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരൻ ശൈലേന്ദ്ര മോഹന് സുബേദാർ മേജറായി സ്ഥാനകയറ്റം ലഭിച്ചു. ഗർവാൾ സ്കൗട്ട് റെജിമെന്റിലെ ഏറ്റവും ഉയർന്ന നോൺ കമ്മീഷൻഡ് ഓഫീസർ റാങ്കിലേക്കാണ് ശൈലേന്ദ്ര മോഹന് സ്ഥാനകയറ്റം ലഭിച്ചത്. യോഗി ആദിത്യനാഥിന്‍റെ മൂന്ന് സഹോദരന്മാരിൽ ഒരാളാണ് ശൈലേന്ദ്ര മോഹൻ. ഇദ്ദേഹത്തിന് വൈകാതെ ഹോണററി ക്യാപ്റ്റൻ പദവിയും ലഭിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയിലാണ് സുബേദാർ മേജർ ശൈലേന്ദ്രയെ നിലവിൽ നിയമിച്ചിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം.

മലമുകളില്‍ പാറിപ്പറന്ന് ത്രിവര്‍ണം; പൊൻമുടിയിൽ ദേശീയ പതാക ഉയർത്തി കരസേന

ഗഡ്വാൾ സ്കൗട്ട് യൂണിറ്റ് എന്നറിയിട്ടപ്പെട്ടുന്ന ഈ തന്ത്രപ്രധാനമായ അതിർത്തി മേഖല സംരക്ഷിക്കാൻ കൂടുതലായും പ്രാദേശ വാസികളെ പ്രത്യേകമായി റിക്രൂട്ട് ചെയ്യാറുണ്ട്. ചൈനീസ് സേനയുടെ നുഴഞ്ഞുകയറ്റ ഭീഷണി കൂടുതലായും നേരിടേണ്ടി വരുന്ന മേഖല കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ഈ അതിർത്തി രേഖ സംരക്ഷിക്കൽ പരമപ്രധാനമാണ്. ഈ മേഖലയിലേക്കാണ് ഇപ്പോൾ ശൈലേന്ദ്ര മോഹനെയും നിയമിച്ചിരിക്കുന്നത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ, സുബേദാർ ശൈലേന്ദ്ര ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചത് വലിയ അഭിമാനമാണെന്ന് പറഞ്ഞിരുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായതിൽ വളരെയധികം അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതേ അഭിമുഖത്തിൽ തന്നെ നിലവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിക്കുന്ന സഹോദരൻ യോഗി ആദിത്യനാഥിനോടുള്ള അഗാധമായ ആരാധനയും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമയപരിമിതി കാരണം പലപ്പോഴും സഹോദരനെ കാണാനാകാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യോഗി ആദിത്യനാഥിന് മൂന്ന് സഹോദരന്മാരാണ് ഉള്ളത്. ശൈലേന്ദ്ര മോഹൻ യോഗിയുടെ ഇളയ സഹോദരനാണ്. ശൈലേന്ദ്രയെ കൂടാതെ മഹേന്ദ്ര മോഹനെന്ന അനിയനും യോഗി ആദിത്യനാഥിനുണ്ട്. മാനവേന്ദ്ര മോഹനാണ് മൂത്ത സഹോദരന്‍. 2017 മുതലാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിന്‍റെ മുഖ്യമന്ത്രി പദത്തിലേറിയത്.

അതേസമയം കേണലായി വിരമിച്ച ബി എസ് രജാവത്, ശൈലേന്ദ്ര മോഹന് ആശംസയുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സഹോദരൻ നല്ല സൈനികനാണ്. രാഷ്ട്രീയക്കാർക്ക് അവരുടെ അടുത്ത കുടുംബത്തിൽ നല്ല സൈനികരോ കർഷകരോ ഉണ്ടെങ്കിൽ അവർ ഈ രാജ്യത്തിന്റെ അടിസ്ഥാന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുകയും സാധാരണക്കാരോട് സഹാനുഭൂതി കാണിക്കുകയും ചെയ്യുമെന്നും സുബേദാർ മേജറിന് എല്ലാ ആശംസകളും നേരുന്നതായുംബി എസ് രജാവത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം