
ലക്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adityanath) തെരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപമുള്ള തുറന്ന പ്രദേശത്തേക്ക് കർഷകർ കന്നുകാലികളെ (Stray Cattle) അണിനിരത്തിയതായി റിപ്പോര്‍ട്ടുകള്‍. നൂറുകണത്തിനു തെരുവു കന്നുകാലികളാണ് യോഗിയുടെ പ്രചാരണ വേദിക്കു സമീപം കര്‍ഷകരെത്തിച്ചത്. തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ പ്രദേശത്തു സൃഷ്ടിക്കുന്ന അനിഷ്ട സംഭവങ്ങൾ തുറന്നുകാട്ടാനായാണ് കര്‍ഷകര്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കർഷക നേതാവ് രമൺദീപ് സിങ് മാൻ യോഗിയുടെ പ്രചാരണ വേദിക്ക് സമീപം കന്നുകാലികള്‍ അലഞ്ഞ് നടക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. തുറന്ന പ്രദേശത്ത് നൂറുകണക്കിനു കന്നുകാലികൾ അലഞ്ഞുനടക്കുന്നത് വീഡിയോയില്‍ കാണാം. തെരുവിൽ തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ജനമെന്നും അഞ്ച് വർഷത്തെ ഭരണത്തിനിടെ ഈ പ്രശ്നത്തിനു പരിഹാരം കണാൻ ബിജെപി സർക്കാരിനു കഴിഞ്ഞില്ലെന്നും കർഷക നേതാവ് രമൺദീപ് സിങ് മാൻ ആരോപിച്ചു.
അതേസമയം യുപിയിൽ വീണ്ടും അധികാരത്തിലെത്തിയാൽ തെരുവു കന്നുകാലികളുടെ പ്രശ്നത്തിനു പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകുന്നതിന്റെ വിഡീയോ ട്വീറ്റ് ചെയ്താണ് യോഗി ആദിത്യനാഥ് പ്രതിഷേധക്കാര്‍ക്ക് മറുപടി നല്‍കയത്.
'അലഞ്ഞുതിരിയുന്ന മൃഗങ്ങൾ മൂലം നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാർച്ച് 10 ന് ശേഷം ഒരു പുതിയ സംവിധാനം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പാൽ നൽകാത്ത മൃഗത്തിന്റെ ചാണകത്തിൽ നിന്ന് വരുമാനം നേടാനുള്ള സംവിധാനം ഉണ്ടാക്കുമെന്നുംമോദി കഴിഞ്ഞയാഴ്ച നടന്ന റാലിയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam