ആറ് മാസത്തിനിടെ പരിഗണിച്ച 11 കേസുകളിൽ 23 പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്‌ജിയെ കുടുംബ കോടതിയിലേക്ക് മാറ്റി

Published : Oct 25, 2026, 04:44 PM IST
Judge Ravi Kumar Diwakar

Synopsis

മുസാഫർനഗറിൽ 6 മാസത്തിനിടെ 11 കേസുകളിലായി 23 പ്രതികൾക്ക് വധശിക്ഷ വിധിച്ച അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് രവികുമാർ ദിവാകറിനെ ഫാമിലി കോടതിയിലേക്ക് സ്ഥലംമാറ്റി. ജില്ലാ ജഡ്ജി ബി.കെ. സിംഗ് തന്റെ കോടതിയിലെ 97 കേസുകൾ മാറ്റിയതിനെയും നീതിന്യായ വ്യവസ്ഥയിലെ ഭരണപരമായ അധികാരപരിധികളെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു

മുസാഫർനഗർ: ആറ് മാസത്തിനിടെ വിവിധ കേസുകളിലായി 23 പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്‌ജിയെ കുടുംബ കോടതിയിലേക്ക് സ്ഥലംമാറ്റി. ഉത്തർപ്രദേശിലെ മുസാഫർ നഗർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി ജഡ്‌ജി രവി കുമാർ ദിവാകറിനെയാണ് അലഹബാദ് ഹൈക്കോടതി മുസാഫർനഗറിലെ കുടുംബ കോടതിയിലേക്ക് സ്ഥലംമാറ്റി.

അതിവേഗ കോടതിയിലെ ജഡ്‌ജിയായിരുന്ന ഇദ്ദേഹത്തെ കുടുംബ കോടതിയിലെ അഡീഷണൽ പ്രിൻസിപ്പൽ ജഡ്‌ജായാണ് മാറ്റി നിയമിച്ചത്. ഇദ്ദേഹത്തിന് പകരം ശിവ് കുമാരി അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് അതിവേഗ കോടതിയിലെ ജഡ്‌ജായി ചുമതലയേൽക്കും.

ഏപ്രിൽ മുതൽ സെപ്‌തംബർ വരെ 11 കേസുകളിലായാണ് ജഡ്‌ജ് രവി കുമാർ ദിവാകർ 23 വധശിക്ഷ പുറപ്പെടുവിച്ചത്. കൊലപാതകവും മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളും ഉൾപ്പെടെ ഇദ്ദേഹതതിൻ്റെ കോടതിയുടെ പരിഗണനയിലിരുന്ന 97 കേസുകൾ ഓഗസ്റ്റിൽ അന്നത്തെ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി ബി.കെ. സിംഗ് മാറ്റിയിരുന്നു. ഇതിനെ അതിരൂക്ഷമായ ഭാഷയിൽ ജഡ്‌ജ് വിമർശിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനത്തെക്കുറിച്ചും ജില്ലാ ജഡ്ജിമാർ വിനിയോഗിക്കുന്ന ഭരണപരമായ അധികാരങ്ങളുടെ പരിധികളെ കുറിച്ചും അദ്ദേഹം ചോദ്യം ഉന്നയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിവേഗം ശക്തിപ്രാപിക്കുന്നു; 28-ന് കരതൊടുമെന്ന് മുന്നറിയിപ്പ്; ആന്ധ്ര-ഒഡിഷ തീരങ്ങളിൽ ജാഗ്രത
സിയാംഗ് അണക്കെട്ടിനെതിരെ 'ജെൻസി' പ്രതിഷേധം; ബിജെപി സംസ്ഥാന അധ്യക്ഷന്‍റേയും എംഎൽഎമാരുടെയും വീടുകൾ കൊള്ളയടിച്ചു, എൻഎച്ച്പിസി ഓഫീസിന് തീവെച്ചു