സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം; മഹിളാ കോൺഗ്രസ് നേതാവിനെ പാർട്ടി ഓഫീസിൽ വച്ച് പ്രവർത്തകർ മർദ്ദിച്ചു

Published : Oct 11, 2020, 04:39 PM ISTUpdated : Oct 11, 2020, 04:43 PM IST
സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം; മഹിളാ കോൺഗ്രസ് നേതാവിനെ പാർട്ടി ഓഫീസിൽ വച്ച് പ്രവർത്തകർ മർദ്ദിച്ചു

Synopsis

നേതാവിനെ മർദ്ദിച്ച രണ്ട് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ മൂന്നംഗ സംഘം അന്വേഷണം നടത്തുമെന്നും പാർട്ടി പറഞ്ഞിട്ടുണ്ട്

ലഖ്‌നൗ: ഉത്തർപ്രദേശിൽ മഹിളാ കോൺഗ്രസ് നേതാവിനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. ഉത്തർപ്രദേശിലെ ദിയോറയിലാണ് സംഭവം. പാർട്ടി ഓഫീസിനുള്ളിൽ വച്ചായിരുന്നു മർദ്ദനം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തായി. ഉപതെരഞ്ഞെടുപ്പിൽ സ്ത്രീ പീഡന കേസിലെ പ്രതിക്ക് സീറ്റ് നൽകാനുള്ള പാർട്ടി തീരുമാനം ചോദ്യം ചെയ്തതാണ് പ്രകോപനമെന്ന് താര യാദവ് പ്രതികരിച്ചു. പ്രിയങ്ക ഗാന്ധി പ്രതികരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അതിനിടെ നേതാവിനെ മർദ്ദിച്ച രണ്ട് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ മൂന്നംഗ സംഘം അന്വേഷണം നടത്തുമെന്നും പാർട്ടി പറഞ്ഞിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത്, ബെംഗളൂരു - മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ റൺ വിജയകരം; സർവീസിനായി കാത്തിരിപ്പ്
ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും; തൃണമൂൽ വിമതരുമായി സഖ്യമില്ല, 'ഡൽഹിയിൽനിന്ന് 1500 കി.മീ. അകലെയാണ് കൊൽക്കത്ത'