
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി(Prime minister Narendra Modi) ദൈവത്തിന്റെ (God) അവതാരമാണെന്ന (Incarnation) പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരിയുടെ(Upendra Tiwari) . കഴിഞ്ഞ ദിവസമാണ് ഹാര്‍ദോയില്‍ നടന്ന യോഗത്തില്‍ പാട്ടീല്‍ മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്. മോദി സാധാരണ വ്യക്തിയല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എഎപി (AAP) നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ (Arvind Kejriwal) അയോധ്യ (Ayodhya)സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് തിവാരി പരാമര്‍ശം നടത്തിത്.
''തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അരവിന്ദ് കെജ്രിവാളിനെ ഒരു ഹിന്ദുമുഖമായി ഉയര്‍ത്തിക്കാട്ടാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നു. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ബിജെപിക്കാണ്. പ്രീണന രാഷ്ട്രീയം വിലപ്പോവില്ലെന്ന് മറ്റ് പാര്‍ട്ടികള്‍ മനസ്സിലാക്കി. നിങ്ങള്‍ സെക്യുലറാണെങ്കില്‍ എല്ലാവരോടും സെക്യുലര്‍ ആകണം. ഹിന്ദുസ്ഥാനില്‍ നിങ്ങള്‍ക്ക് ഹിന്ദുക്കളെ മാത്രം ലക്ഷ്യം വെക്കാന്‍ സാധിക്കില്ല. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നിവയിലാണ് ബിജെപി വിശ്വസിക്കുന്നത്. ഇതാണ് ബിജെപി ചെയ്യുന്നതും തുടര്‍ന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്നതും''- ഉപേന്ദ്ര തിവാരി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്രിവാള്‍ അയോധ്യയിലെ രാമജന്മഭൂമി സന്ദര്‍ശിച്ച് രാംലല്ലയില്‍ പ്രാര്‍ത്ഥന നടത്തിയത്. 2022ല്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാളിന്റെ അയോധ്യ സന്ദര്‍ശനം. യുപിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ദില്ലിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അയോധ്യ സൗജന്യമായി സന്ദര്‍ശിക്കാനുള്ള തീര്‍ഥ യാത്ര യോജനക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊവിഡ് കാരണം നിര്‍ത്തിവെച്ച പദ്ധതി ഒരുമാസത്തിനകം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി
അതേസമയം, ഉപേന്ദ്ര തിവാരിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. മോദി ദൈവത്തിന്റെ അവതാരമാണെന്ന മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയമായ കാഴ്ചപ്പാടിലൂടെയല്ലെന്ന് ബിജെപി വക്താവ് അനില സിങ് വ്യക്തമാക്കി. സ്വന്തമായി ഗ്യാസ് കണക്ഷനും കക്കൂസും ബാങ്ക് അക്കൗണ്ടും മക്കള്‍ക്ക് വിദ്യാഭ്യാസവും നല്‍കാന്‍ കഴിയുന്ന ജനത്തിന്റെയും സ്ത്രീകളുടെയും വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് അനില സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ധാരളം പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്തു. അതുകൊണ്ട് ആ വ്യക്തികള്‍ക്ക് മോദിജി ദൈവ തുല്യമാണ്. ആരെങ്കിലും എനിക്കുവേണ്ടി വലിയ കാര്യം ചെയ്താല്‍ ആ വ്യക്തി എനിക്ക് ദൈവ തുല്യമാകും. അതിനര്‍ഥം ആ വ്യക്തി ദൈവമാണെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്നും കാറുള്ളവര്‍ക്ക് മാത്രമാണ് പെട്രോള്‍ ആവശ്യമില്ലെന്നും രാജ്യത്ത് പെട്രോള്‍ വിലവര്‍ധനവില്ലെന്നും പറഞ്ഞ് വിവാദത്തിലായ മന്ത്രിയാണ് ഉപേന്ദ്ര തിവാരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam