കൈയേറ്റമൊഴിപ്പിച്ചപ്പോൾ കുടിലിന് തീ പിടിച്ചു, യുപിയിൽ അമ്മയും മകളും ദാരുണമായി കൊല്ലപ്പെട്ടു

Published : Feb 14, 2023, 02:17 PM IST
കൈയേറ്റമൊഴിപ്പിച്ചപ്പോൾ കുടിലിന് തീ പിടിച്ചു, യുപിയിൽ അമ്മയും മകളും ദാരുണമായി കൊല്ലപ്പെട്ടു

Synopsis

സ്ത്രീകൾ അകത്തുണ്ടായിരുന്നപ്പോൾ പൊലീസ് കുടിലിന് തീയിടുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ഇരുവരും സ്വയം തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കാൺപുർ: കാൺപൂരിൽ കൈയേറ്റ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കവെ വീടിന് തീപിടിച്ച് അമ്മയും മകളും മരിച്ചു. ഉത്തർപ്രദേശിലെ കാൺപൂർ ദേഹത് ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണ സംഭവം. 45 കാരിയായ പ്രമീള ദീക്ഷിത്, മകൾ നേഹ (20) എന്നിവരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. സ്ത്രീകൾ അകത്തുണ്ടായിരുന്നപ്പോൾ പൊലീസ് കുടിലിന് തീയിടുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

എന്നാൽ ഇരുവരും സ്വയം തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, സംഭവത്തിൽ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ്, സ്റ്റേഷൻ ഹൗസ് ഓഫീസർ, ബുൾഡോസർ ഓപ്പറേറ്റർ എന്നിവരുൾപ്പെടെ 13 പേർക്കെതിരെ കേസെടുത്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

മദൗലി ഗ്രാമത്തിൽ പൊലീസും ജില്ലാ ഭരണകൂടവും റവന്യൂ ഉദ്യോഗസ്ഥരും സർക്കാർ ഭൂമിയിൽ നിന്നുള്ള കൈയേറ്റമൊഴിപ്പിക്കലിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ബുൾഡോസറുമായാണ് ഉദ്യോഗസ്ഥർ രാവിലെ എത്തിയതെന്നും തങ്ങൾക്ക് മുൻകൂർ അറിയിപ്പ് നൽകിയില്ലെന്നും ഗ്രാമവാസികൾ പറയുന്നു. ആളുകൾ ഉള്ളിൽ ഇരിക്കുമ്പോൾ തന്നെ അവർ വീടിന് തീ കൊളുത്തി. പലരും ഓടി രക്ഷപ്പെട്ടു. അവർ ഞങ്ങളുടെ ക്ഷേത്രം തകർത്തു. ആരും അനങ്ങിയില്ല. ആർക്കും എന്റെ അമ്മയെ രക്ഷിക്കാനായില്ല -കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ പറഞ്ഞു. പ്രമീള ദീക്ഷിതും മകൾ നേഹയും സ്വയം തീകൊളുത്തിയതാണെന്നാണ് ലോക്കൽ പൊലീസ് പറയുന്നത്.  പ്രമീളയുടെ ഭർത്താവ് ഗെന്ദൻ ലാൽ എന്നിവർക്ക് പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ  സ്‌റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ് ഗൗതമിന് പൊള്ളലേറ്റതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്ത്രീയും മകളും കുടിലിനുള്ളിൽ പൂട്ടിയിട്ട് തീയിട്ടതാണ് മരണത്തിൽ കലാശിച്ചത്. ഞങ്ങൾ സ്ഥലത്തെത്തി അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുറ്റവാളികളെ ഞങ്ങൾ വെറുതെ വിടില്ലെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. മരണത്തെ തുടർന്ന് ഗ്രാമവാസികളും പൊലീസും തമ്മിൽ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. പൊലീസിന് നേരെ ഗ്രാമവാസികൾ കല്ലെറിഞ്ഞു. കൊലപാതകം ആരോപിച്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജ്ഞാനേശ്വർ പ്രസാദ്, ലേഖ്പാൽ സിംഗ് എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ഗ്രാമവാസികൾ ആവശ്യപ്പെടുന്നത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി