പട്രോളിംഗ് വാഹനത്തിന്‍റെ മുന്‍സീറ്റിനായി പരസ്പരം അടിപിടികൂടി പൊലീസുകാര്‍

Published : Aug 20, 2019, 07:12 PM ISTUpdated : Aug 20, 2019, 07:13 PM IST
പട്രോളിംഗ് വാഹനത്തിന്‍റെ മുന്‍സീറ്റിനായി പരസ്പരം അടിപിടികൂടി പൊലീസുകാര്‍

Synopsis

പൊലീസ് വാഹനത്തില്‍ മുന്‍സീറ്റിലിരിക്കുന്നതിന്‍റെ പേരിലുണ്ടായ തര്‍ക്കം ഒടുവില്‍ അടിപിടിയിലെത്തിയതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലക്നൗ: വാഹനത്തില്‍ കയറിയാല്‍ പുറംലോകത്തെ കാഴ്ചകള്‍ കാണാന്‍ ജനാലയ്ക്കരികിലെ സീറ്റിനായി തല്ലുകൂടുന്നത് കുട്ടിക്കാലത്ത് സ്ഥിരമായിരുന്നിരിക്കും. കുട്ടികളുടെ ഈ അടിപിടി രസമാണ്. എന്നാല്‍ പ്രായമായവര്‍ ജനാലയ്ക്കരികിലെ സീറ്റിന് വേണ്ടി തല്ലുകൂടിയാല്‍ എങ്ങനെയിരിക്കും, അതും നിയമം പാലിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരായലോ!

പൊലീസ് വാഹനത്തില്‍ മുന്‍സീറ്റിലിരിക്കുന്നതിന്‍റെ പേരിലുണ്ടായ തര്‍ക്കം ഒടുവില്‍ അടിപിടിയിലെത്തിയതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പട്രോളിംഗിന് പോകുന്ന കാറിന്‍റെ മുന്‍സീറ്റിലിരിക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശിലെ പൊലീസുകാര്‍ തമ്മില്‍ തമ്മില്‍ അടിപിടികൂടിയത്. 

രാജേഷ് സിംഗ്, സുനില്‍ കുമാര്‍ എന്നിവരാണ് പരസ്പരം ആക്രമിച്ചത്. ബിത്തൂര്‍ ജില്ലയിലാണ് സംഭവം. റോഡിന് സമീപത്ത് വാഹനം നിര്‍ത്തിയിട്ടാണ് അടികൂടുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല യുവതി പ്രവേശനം: വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന; 'മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാൻ കഴിയില്ല, പരിഷ്കാരത്തിന്റെ പേരിൽ അത് അനുവദിക്കില്ല'
മൂന്നാമത്തെ പ്രസവത്തിന് മൂന്ന് മാസം മാത്രം അവധിയെന്ന ഉത്തരവ് ഭരണഘടനാവിരുദ്ധം ,മൂന്നാമതും ഗർഭംധരിക്കുന്നവരോട് വിവേചനം പാടില്ല:മദ്രാസ് ഹൈക്കോടതി