'അനുസരണയില്ല'; 10 വയസുകാരിയെ അച്ഛൻ തല കീഴായി കയറിൽ കെട്ടിത്തൂക്കി തല്ലി, വീഡിയോ പ്രചരിച്ചതോടെ നടപടി

Published : Oct 12, 2024, 11:52 AM IST
'അനുസരണയില്ല'; 10 വയസുകാരിയെ അച്ഛൻ തല കീഴായി കയറിൽ കെട്ടിത്തൂക്കി തല്ലി, വീഡിയോ പ്രചരിച്ചതോടെ നടപടി

Synopsis

പത്തു വയസുകാരിയെ വീടിന്‍റെ മുന്നിൽ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കിയാണ് ഗോവിന്ദ് റായ് മർദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ ആരോ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ബന്ദ: അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് സംഭവം. കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കി മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. 45 കാരനായ ഗോവിന്ദ് റായ് റൈക്വാർ ആണ് 10 വയസുള്ള മകളെ മർദ്ദിച്ചതിന് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. മകൾ അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പിതാവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 10 വയസുകാരിയെ വീടിന്‍റെ മുന്നിൽ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കിയാണ് ഗോവിന്ദ് റായ് മർദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ ആരോ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

കുട്ടിയെ വഴക്ക് പറഞ്ഞ് പിതാവ് മർദ്ദിക്കുന്നതും മകൾ കരയുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെയാണ് പൊലീസ് ഗോവിന്ദ് റായ്ക്കെതിരെ കേസെടുത്തത്. കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ ശ്രദ്ദയിൽപ്പെട്ടതോടെയാണ് പിതാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന്  ബാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജാ ദിനേഷ് സിംഗ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More : 2000 കോടിയുടെ ലഹരി, എത്തിച്ചത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടി; സൂക്ഷിപ്പ് കേന്ദ്രമായി ദില്ലി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു
ബംഗാളിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ