ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്; കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു, ഗണേഷ് ഗോഡിയാൽ ശ്രീനഗറിൽ

Web Desk   | Asianet News
Published : Jan 23, 2022, 07:49 AM IST
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്; കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു, ഗണേഷ് ഗോഡിയാൽ ശ്രീനഗറിൽ

Synopsis

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ശ്രീനഗർ നിയമസഭാ സീറ്റിൽ മത്സരിക്കും. ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന യശ്പാൽ ആര്യയ്ക്കും മകൻ സഞ്ജീവ് ആര്യയ്ക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്.

ദില്ലി: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള (Uttarakhand Election)  കോൺഗ്രസ് (Congress)  ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 53 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ശ്രീനഗർ നിയമസഭാ സീറ്റിൽ മത്സരിക്കും. 

ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന യശ്പാൽ ആര്യയ്ക്കും മകൻ സഞ്ജീവ് ആര്യയ്ക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. അതേ സമയം, പഞ്ചാബ് കോൺഗ്രസിലെ രണ്ടാം ഘട്ട പട്ടികയിൽ തർക്കത്തെ തുടർന് സ്ഥാനാർത്ഥി നിർണ്ണയ സമിതി തീരുമാനമാകാതെ പിരിഞ്ഞു.31 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ.സി വേണുഗോപാൽ അടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

ഇടപെടാൻ വൈകിയതെന്തുകൊണ്ട്? ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി
മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം