4369 മരങ്ങളുടെ 'വിധി' മാറി, ദേശീയപാത വികസനത്തിനായുള്ള മരം വെട്ട് മരവിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ; 'മുന്നോട്ട് പോക്ക് ആശങ്കകൾ പഠിച്ച ശേഷം'

Published : Jul 19, 2026, 08:16 PM IST
Felling Trees

Synopsis

ഭാനിയാവാല - ഋഷികേശ് ദേശീയപാത വികസനത്തിനായി 4369 മരങ്ങൾ മുറിക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡ് സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നടപടി

ഡെറാഡൂൺ: ദേശീയപാത വികസനത്തിനായി 4369 മരങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനം വ്യാപകമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. ഭാനിയാവാല - ഋഷികേശ് ദേശീയ പാത വികസനത്തിനായാണ് സർക്കാർ വ്യാപകമായി മരം വെട്ടാൻ തീരുമാനിച്ചത്. പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും സാമൂഹിക സംഘടനകളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് മരം വെട്ടിന് താത്കാലിക കട്ട് പറഞ്ഞത്. മേഖലയിൽ നാലുവരി പാതയ്ക്കായി റാണിപോഖാരി - ഋഷികേശ് വനമേഖലയിലെ വൻതോതിലുള്ള മരംമുറി വലിയ പാരിസ്ഥിതിക ആഘാതത്തിനും വന്യജീവികളുടെ നാശത്തിനും കാരണമാകുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. വനമേഖലയെ സംരക്ഷിച്ചുകൊണ്ട് പദ്ധതിക്കായി ബദൽ പാത കണ്ടെത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെയാണ് പൊതുജനങ്ങൾ ഉന്നയിച്ച ആശങ്കകൾ പൂർണ്ണമായി അവലോകനം ചെയ്ത ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലാറ്റ്ഫോമിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ 4വയസുകാരിയെ പീഡിപ്പിച്ച് കൊന്നു, പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
നോക്കുകുത്തികളായി പൊലീസ്, ഒഴിപ്പിച്ച സമരവേദി വീണ്ടും കീഴടക്കി പാറ്റകൾ; ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി