Uttarakhand : 'പിസയിലെ ചെരിഞ്ഞ ഗോപുരം ഇന്ത്യയില്‍'; ട്രോളായി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍റെ ട്വീറ്റ്

By Web TeamFirst Published Jan 28, 2022, 3:00 PM IST
Highlights

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗണേഷ് ഗോദിയാല്‍ കഴിഞ്ഞ ജനുവരി 25നാണ് ദേശീയ ടൂറിസം ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസയും അഭിനന്ദനവും അറിയിച്ചത്.

ഡെറാഡൂണ്‍: ഉത്തരഖാണ്ഡ് സംസ്ഥാനത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍റെ ട്വീറ്റിനെതിരെ വന്‍‍ ട്രോള്‍. ദേശീയ ടൂറിസം ദിനത്തില്‍ ഇദ്ദേഹം ട്വിറ്ററില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ബിജെപി അണികള്‍ അടക്കം വലിയ ട്രോളായി അവതരിപ്പിക്കുന്നത്. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗണേഷ് ഗോദിയാല്‍ കഴിഞ്ഞ ജനുവരി 25നാണ് ദേശീയ ടൂറിസം ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസയും അഭിനന്ദനവും അറിയിച്ചത്.

എന്നാല്‍ ഇതിനൊപ്പം ചേര്‍ത്ത ചിത്രത്തിലാണ് അബന്ധം പിണഞ്ഞത്. ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളായ താജ്മഹല്‍, കുത്തബ്മിനാര്‍, ചെങ്കോട്ട, ഇന്ത്യഗേറ്റ് എന്നിവയ്ക്കൊപ്പം ചിത്രത്തില്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇറ്റലിയിലെ പിസയിലെ ചെരിഞ്ഞ ഗോപുരവും ഉണ്ട്. ഇതിനകം നിരവധിപ്പേരാണ് ഈ തെറ്റ് ചൂണ്ടിക്കാട്ടയും ട്രോള്‍ ചെയ്തും ഈ ട്വീറ്റിന് അടിയില്‍ വരുന്നത് എന്നാല്‍ ഇതുവരെ ട്വീറ്റ് നീക്കം ചെയ്തിട്ടില്ല.

के अवसर पर सभी प्रदेशवासियों को बहुत-बहुत बधाई एवं हार्दिक शुभकामनाएं। pic.twitter.com/Gm1UuVGt4f

— Ganesh Godiyal (@UKGaneshGodiyal)

മുൻ കോൺഗ്രസ് അധ്യക്ഷൻ ബിജെപിയില്‍ ചേര്‍ന്നു 

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയില്‍ ചേര്‍ന്നു.  കിഷോർ ഉപാധ്യായ ഇന്ന് ബിജെപി അംഗത്വമെടുക്കും. അടുത്തിടെയാണ് കിഷോർ ഉപാധ്യായെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തെഹ്‌രി മണ്ഡലത്തിൽ നിന്നും കിഷോര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ്  ഉപാധ്യായയെ കോൺഗ്രസ്  പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.  ഉത്തരാഖണ്ഡ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനും  ഉത്തരാഖണ്ഡ് കോൺഗ്രസ് പ്രദേശ് തിരഞ്ഞെ

click me!