
ദില്ലി: ജോലിയിൽ ശ്രദ്ധിക്കുന്നില്ലെന്നും ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നും ആരോപിച്ച് ഉത്തർപ്രദേശ് പൊലീസ് മേധാവി മുകുൾ ഗോയലിനെ (Mukul Goel) സർക്കാർ സ്ഥാനത്തുനിന്ന് നീക്കി. പൊലീസ് മേധാവിയെ നീക്കിയതായി സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടർ ജനറലായി (ഡിജി) ഗോയലിന് പുതിയ ചുമതല നൽകി.
ഔദ്യോഗിക ജോലികൾ അവഗണിക്കുകയും വകുപ്പുതല പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്തതിനാണ് ഗോയലിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയൽ കഴിഞ്ഞ വർഷം ജൂണിലാണ് ഉത്തർപ്രദേശ് പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ആയി നിയമിതനായത്. ഈ വർഷം മാർച്ചിൽ യോഗി ആദിത്യനാഥ് തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ ഉന്നത സ്ഥാനമാറ്റമാണിത്.
ട്രെയിനിലെ കക്കൂസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി; സംഭവം ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ
വിശാഖപട്ടണം: ട്രെയിനിലെ കക്കൂസിൽ സ്ത്രീ ആൺകുഞ്ഞിനെ പ്രസവിച്ച് ടോയ്‌ലറ്റിൽ ഉപേക്ഷിച്ച് മുങ്ങി. ബുധനാഴ്ച രാവിലെ 8.25 ഓടെ ധൻബാദ്-ആലപ്പുഴ ബൊക്കാറോ എക്‌സ്‌പ്രസിന്റെ മൂന്നാം ക്ലാസ് എസി കോച്ചിലെ ടോയ്‌ലറ്റിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ച് വാഷ് ബേസിനിൽ ഉപേക്ഷിച്ചത്. സിംഹാചലം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രക്കാർ ഓൺബോർഡ്-ടിടിഇയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ കുഞ്ഞിനെ വിശാഖപട്ടണത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർ ചികിത്സയ്ക്കും പരിചരണത്തിനുമായി കെജിഎച്ചിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിനെ ചൈൽഡ് കെയർ അധികൃതർക്ക് കൈമാറും. ഡിവിഷണൽ റെയിൽവേ മാനേജർ-വാൾട്ടയർ അനുപ് സത്പതി കുട്ടിയെ വളർത്തുന്നതിനുള്ള മുഴുവൻ സാമ്പത്തികവും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ യഥാർഥ അമ്മക്കായി തിരച്ചിൽ തുടങ്ങി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam