'അമേരിക്കയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചത് 96,917 പേർ'; 'ഓടിപ്പോവുന്നവരുടെ' കണക്കുകളുമായി എംപി

Published : Dec 27, 2023, 07:21 PM ISTUpdated : Dec 27, 2023, 07:24 PM IST
'അമേരിക്കയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചത് 96,917 പേർ'; 'ഓടിപ്പോവുന്നവരുടെ' കണക്കുകളുമായി എംപി

Synopsis

കോവിഡിന് ശേഷം, ഓടിപ്പോവുന്ന ഇന്ത്യക്കാരുടെ എണ്ണം 30 മടങ്ങ് ആയി വര്‍ധിച്ചെന്ന്  ശിവദാസൻ എംപി.

ദില്ലി: ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നതെന്ന് വി ശിവദാസന്‍ എംപി. കൊവിഡിന് ശേഷം, രാജ്യം വിടുന്നവരുടെ എണ്ണം 30 മടങ്ങ് ആയി വര്‍ധിച്ചു. 2020-21ല്‍ 30,662 പേരാണ് അമേരിക്കയിലേക്ക് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ പോയത്. 2021-22ലും നിയമവിരുദ്ധ കുടിയേറ്റം ഇരട്ടിയായി. ആ വർഷം 63,927 പേരാണ് നിയമവിരുദ്ധമായി ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്താന്‍ ശ്രമിച്ചത്. 2022-23ല്‍ 96,917 പേരാണ് അമേരിക്കയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നും വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ കണക്കുകള്‍ പ്രകാരമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ശിവദാസന്‍ എംപി പറഞ്ഞു.

വി ശിവദാസന്റെ കുറിപ്പ്: നടുക്കുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യം. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്. അമേരിക്കയിലേക്ക് മാത്രം പലായനം ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളമാണ് എന്ന് വിദേശകാര്യമന്ത്രാലയം എനിക്ക് രാജ്യസഭയില്‍ നല്‍കിയ കണക്കില്‍ നിന്നും വ്യക്തമാകുന്നു.

2018-19 ല്‍ 8027 ഇന്ത്യക്കാരാണ് യുഎസില്‍ നുഴഞ്ഞു കയറിയത്. കോവിഡിന്റെ സാഹചര്യത്തില്‍ ഈ സംഖ്യ, 2019-20 ല്‍ 1227 ആയി. കോവിഡിന് ശേഷം, ഓടിപ്പോവുന്ന ഇന്ത്യക്കാരുടെ എണ്ണം 30 മടങ്ങ് ആയി വര്‍ധിച്ചു. 2020-21ല്‍ 30662 പേരാണ് ഇത്തരത്തില്‍ അമേരിക്കയിലേക്ക് ഓടിപ്പോയത്. 2021-22 ലും നിയമവിരുദ്ധകുടിയേറ്റം ഇരട്ടിയായി. 63927 പേരാണ് നിയമവിരുദ്ധമായി ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്താന്‍ ശ്രമിച്ചത്. 2022-23 ല്‍ 96,917 പേരാണ് അമേരിക്കയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ബിജെപിയുടെ പ്രചാരവേലയുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന കണക്കുകള്‍ ആണിത്.

വടകര സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്ക് 'വമ്പന്‍ പണി'; 'പാഠവും പഠിപ്പിക്കും' 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന സംഭവം, ആം ആദ്മി പാർട്ടിയെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ
'ഞങ്ങളന്നേ പറഞ്ഞതല്ലേ, എഎപി ബിജെപിയുടെ ബി ടീം, 12 വർഷമായി വെറും നാടകം'; എംപിമാരുടെ കാലുമാറ്റത്തെ പരിഹസിച്ച് കോണ്‍ഗ്രസ്