7 സംസ്ഥാനങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചു

Published : Jun 11, 2024, 09:05 PM ISTUpdated : Jun 11, 2024, 09:16 PM IST
7 സംസ്ഥാനങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചു

Synopsis

രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെസി വേണുഗോപാലിന്‍റെ സീറ്റിലും ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ദില്ലി: ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗങ്ങളുടെ സീറ്റുകളിൽ ഒഴിവുകള്‍ പ്രഖ്യാപിച്ചു. 7 സംസ്ഥാനങ്ങളിലെ 10 സീറ്റുകളിലാണ് ഒഴിവുകള്‍  പ്രഖ്യാപിക്കപ്പെട്ടത്. രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന കെസി വേണുഗോപാലിന്‍റെ സീറ്റിലും ഒഴിവ് വന്നതായി അറിയിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. കെസി വേണുഗോപാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. രാജ്യസഭയില്‍ രണ്ട് വ‍ർഷം കൂടി കാലാവധി ഉണ്ടായിരിക്കെയാണ് വേണുഗോപാല്‍ ലോക്സഭയിലേക്ക് മത്സരിച്ചത്. പിയൂഷ് ഗോയല്‍, ബിപ്ലബ് ദേബ്, ജ്യോതിരാദിത്യ സിന്ധ്യ,  ദീപീന്ദർ സിങ് ഹൂഡ, മിസ ഭാരതി, സർബാനന്ദ സോനോവാള്‍ എന്നിവരുടെ സീറ്റുകളിലും ഒഴിവുകള്‍ ഉണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും