രാത്രിയില്‍ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി, 67കാരിയുടെ കാല്‍ ചവിട്ടിയൊടിച്ച് കാട്ടാന; സംഭവം വാല്‍പ്പാറയില്‍

Published : Jan 27, 2025, 12:10 PM IST
രാത്രിയില്‍ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി, 67കാരിയുടെ കാല്‍ ചവിട്ടിയൊടിച്ച് കാട്ടാന; സംഭവം വാല്‍പ്പാറയില്‍

Synopsis

തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട് കാല്‍ ചവിട്ടിയൊടിക്കുകയായിരുന്നു. അയൽവാസികൾ ഇറങ്ങി ഒച്ച വച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു. 

ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 67 കാരിക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഈറ്റയാർ എസ്റ്റേറ്റ് ഭാഗത്ത് വച്ചാണ് വയോധികയ്ക്ക് കാലിന് പരിക്കേറ്റത്. 

രാത്രിയിൽ വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ആണ് ആനയുടെ ആക്രമണമുണ്ടായത്. ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട് കാല് ചവിട്ടിയൊടിക്കുകയായിരുന്നു. ഇതിനു ശേഷം അയൽവാസികൾ ഇറങ്ങി ഒച്ച വച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു. പരിക്കേറ്റ വയോധികയെ വാൽപ്പാറയിലെ ആശുപത്രിയിൽ  പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

മലക്കപ്പാറക്ക് സമീപം പത്തടിപ്പാലത്ത് കാട്ടാന റോഡിലിറങ്ങി, 3 മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

പാലക്കാട് കാട്ടാന ആക്രമണം; യുവാവിനെ കുത്തി കൊമ്പിൽ കോര്‍ത്തെറിഞ്ഞു, ഗുരുതര പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'