ഇന്ത്യ എണ്ണ, വാതക പര്യവേഷണത്തിനും ഉൽപാദനത്തിനും ഏറ്റവും ആകർഷകമായ സ്ഥലം; മോദിയെ പ്രശംസിച്ച് അനിൽ അഗർവാൾ

Published : Feb 06, 2023, 08:15 PM ISTUpdated : Feb 06, 2023, 08:16 PM IST
 ഇന്ത്യ എണ്ണ, വാതക പര്യവേഷണത്തിനും ഉൽപാദനത്തിനും ഏറ്റവും ആകർഷകമായ സ്ഥലം; മോദിയെ പ്രശംസിച്ച് അനിൽ അഗർവാൾ

Synopsis

മോദിയുമായുള്ള കൂടിക്കാഴ്ച അതിശപ്പെടുത്തുന്നതായിരുന്നു എന്ന് ടെല്ലൂരിയൻ ഇൻകോപ്പറേഷൻ സിഇഒ ഒക്ടാവിയോ സിമോസും പറഞ്ഞു. എല്ലാവർക്കും ഊർജം ലഭ്യമാക്കാനുള്ള മഹത്തായ പ്രവർത്തനമാണ് ഇന്ത്യ നടത്തിയത്.  

ദില്ലി: എണ്ണയുടെയും വാതകത്തിന്റെയും പര്യവേഷണത്തിനും ഉൽപാദനത്തിനും ഏറ്റവും ആകർഷകമായ സ്ഥലമാണ് ഇന്ത്യ എന്നതിൽ തനിക്ക് സംശയമില്ലെന്ന് വേദാന്ത റിസോഴ്‌സ് ചെയർമാൻ അനിൽ അഗർവാൾ അഭിപ്രായപ്പെട്ടു. ഇന്ത്യ എനർജി വീക്കിൽ  പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച അതിശയകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മോദിയുമായുള്ള കൂടിക്കാഴ്ച അതിശപ്പെടുത്തുന്നതായിരുന്നു എന്ന് ടെല്ലൂരിയൻ ഇൻകോപ്പറേഷൻ സിഇഒ ഒക്ടാവിയോ സിമോസും പറഞ്ഞു. എല്ലാവർക്കും ഊർജം ലഭ്യമാക്കാനുള്ള മഹത്തായ പ്രവർത്തനമാണ് ഇന്ത്യ നടത്തിയത്.  ഹൈഡ്രോകാർബണുകളുടെ ലഭ്യതയിൽ സുസ്ഥിരത കൈവരിക്കുന്നതിന് ഒരു റോഡ്‌മാപ്പ് സൃഷ്ടിക്കുന്നതിൽ ഇന്ത്യയുടെ പ്രവർത്തനം പ്രശംസനീയമാണ്.  മറ്റൊരു രാജ്യവും ഇതുപോലെ അർപ്പണബോധത്തോടെ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് നിരവധി ആഗോള എണ്ണ-വാതക കമ്പനികളുടെ സിഇഒമാരും പരിപാടിയെക്കുറിച്ചും ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രവർത്തനങ്ങളെക്കുറിച്ചും മികച്ച അഭിപ്രായം രേഖപ്പെടുത്തി. 

ഇന്ന്  മുതൽ ഈ മാസം 8 വരെ ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യ എനർജി വീക്ക്  രാവിലെ  പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള  രാജ്യങ്ങളിൽ നിന്ന് 30 മന്ത്രിമാർ ഇന്ത്യ എനർജി വീക്കിൽ പങ്കെടുക്കുന്നുണ്ട്.  വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30000ലധികം പ്രതിനിധികളും പങ്കെടുക്കും.  1000 പ്രദർശകരും 500 പ്രഭാഷകരും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ ഭാ​ഗമാകും. ആഗോള എണ്ണ-വാതക കമ്പനികളുടെ സിഇഒ മാരുമായുള്ള  പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച പരിപാടിയുടെ പ്രധാന ഭാ​ഗമാണ്. 

Read Also: 'എച്ച്എഎല്ലിനെ തകർക്കുന്നുവെന്ന് നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടി': പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം