Mobile Veterinary Hospitals : മൊബൈൽ മൃഗാശുപത്രിയുമായി കർണാടക; ജിപിഎസ് സംവിധാനമുൾപ്പെടെ 70 ആശുപത്രികൾ സജ്ജം

Published : May 13, 2022, 09:59 AM ISTUpdated : May 13, 2022, 10:23 AM IST
Mobile Veterinary Hospitals : മൊബൈൽ മൃഗാശുപത്രിയുമായി കർണാടക; ജിപിഎസ് സംവിധാനമുൾപ്പെടെ 70 ആശുപത്രികൾ സജ്ജം

Synopsis

ഗ്രാമങ്ങളിലെ ചെറിയവഴികളിലൂടെ ബുദ്ധിമുട്ടില്ലാതെ ഓടിക്കാന്‍ കഴിയുന്ന വാഹനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ജിപിഎസ് സംവിധാനവും മൊബൈല്‍ ആശുപത്രിയിലുണ്ട്. 

കർണാടക: അസുഖ ബാധിതരായ മൃഗങ്ങളുമായി (Veterinary Hospitals) ഇനി മൃഗാശുപത്രികള്‍ തേടി അലയേണ്ട. ഒരു കോള്‍ വിളിച്ചാല്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി വീട്ടിലെത്തും. 70 (Mobile Veterinary hospitals) മൊബൈല്‍ മൃഗാശുപത്രികളാണ് കര്‍ണാടകയില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഒരു മൃഗഡോക്ടറും സഹായിയും ഡ്രൈവറുമാണ് സഞ്ചരിക്കുന്ന മൃഗാശുപത്രികളിലുണ്ടാവുക. കന്നുകാലികള്‍ക്ക് അടക്കം മൃഗങ്ങള്‍ക്ക് ഉണ്ടാവുന്ന ഏതുതരം അസുഖങ്ങളെയും ചികിത്സിക്കാനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. മൊബൈല്‍ ആശുപത്രി തയാറാക്കിയിട്ടുള്ള വാഹനങ്ങള്‍ക്കുമുണ്ട് പ്രത്യേകത. ഗ്രാമങ്ങളിലെ ചെറിയവഴികളിലൂടെ ബുദ്ധിമുട്ടില്ലാതെ ഓടിക്കാന്‍ കഴിയുന്ന വാഹനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ജിപിഎസ് സംവിധാനവും മൊബൈല്‍ ആശുപത്രിയിലുണ്ട്. 

കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം വഴിയാണ് മൊബൈല്‍ മൃഗാശുപത്രികളുടെ സേവനം ലഭ്യമാകുക. 1962 എന്ന ടോള്‍ ഫ്രീ നമ്പറും ലഭ്യമാണ്. ഈ നമ്പറില്‍ വിളിച്ച് വീട്ടുവിലാസവും രോഗവിവരത്തെക്കുറിച്ചുള്ള കാര്യങ്ങളും അറിയിക്കുക. ഇതോടെ കണ്‍ട്രോള്‍ റൂമിൽ നിന്ന് വാഹനത്തിലെ ജിപിഎസ് സംവിധാനത്തിലേക്ക് സന്ദേശം പോകും. സഞ്ചരിക്കുന്ന മൃഗാശുപത്രി വീട്ടുപടിക്കലെത്തും. തമിഴ്നാട്, തെലങ്കാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഇത്തരം മൃഗാശുപത്രികള്‍ നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ഈ സംസ്ഥാനങ്ങളില്‍ ലഭിച്ചത്. ഇതോടെയാണ് കര്‍ണാടകയും സമാന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. 275 മൃഗാശുപത്രികള്‍ കൂടി അടുത്ത ഘട്ടമായി പ്രവര്‍ത്തന സജ്ജമാക്കും.

Kangana Ranaut : 'അവഞ്ചേഴ്‌സിന് പ്രചോദനം മഹാഭാരതവും വേദങ്ങളും'; കങ്കണ

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം