
ചെന്നൈ: ചെന്നൈ വ്യാസർപാടിയിൽ തീപിടിത്തമുണ്ടായ സ്ഥലത്ത് ടി വി കെ പ്രവർത്തകർക്ക് നേരേ പൊലീസ് അതിക്രമം
ഉണ്ടായെന്ന പരാതിക്ക് പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി അധ്യക്ഷൻ വിജയ് രംഗത്ത്. സ്ത്രീകളോടടക്കം അപമര്യാദയായി മാറിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട ടി വി കെ പ്രസിഡന്‍റ്, ഡി എം കെയുടെ കൈയിലെ പാവയാണ് പൊലീസെന്നും അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു വിജയ് വിമർശവുമായി രംഗത്തെത്തിയത്.
നേരത്തെ ചെന്നൈ വ്യാസർപാടിയിൽ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ച ഇടങ്ങളിൽ സഹായത്തിനെത്തിയ ടി വി കെ പ്രവർത്തകരെ പൊലീസ് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി ഉയർന്നത്. പാർട്ടി ജില്ലാ ഭാരവാഹിയായ ഗംഗാവതിയുടെ വയറ്റിൽ ഇടിക്കുകയും തമിഴ് സെൽവിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്ന് ടി വി കെ ആരോപിച്ചു. ഇരുവരെയും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പൊലീസിനെതിരെ വിമർശനവുമായി വിജയ് രംഗത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam