വിജയ് കോൺഗ്രസ് പിന്തുണ തേടി, കോൺഗ്രസ് ഹൈക്കമാന്റിന് താൽപ്പര്യം ഒപ്പം നിൽക്കാൻ, സംസ്ഥാന ഘടകത്തിന്റെ തീരുമാനം നാളെ

Published : May 05, 2026, 09:37 PM IST
rahul vijay

Synopsis

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ, സർക്കാർ രൂപീകരിക്കാൻ ടിവികെ അധ്യക്ഷൻ വിജയ് കോൺഗ്രസ് പിന്തുണ തേടി.  

ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളുടെ കുത്തക തകർത്ത് വൻ വിജയം നേടിയതിന് പിന്നാലെ തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ടിവികെ അധ്യക്ഷൻ വിജയ് കോൺഗ്രസ് പിന്തുണ തേടി. എഐസിസി ജനറൽ സെക്രട്ടറി കെ സി. വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച വിജയമാണ് വിജയുടേതെന്നും വേണുഗോപാൽ പറഞ്ഞു.

വിഷയത്തിൽ തീരുമാനമെടുക്കാൻ തമിഴ്‌നാട്ടിലെ കോൺഗ്രസ് ഘടകം നാളെ ചെന്നൈയിൽ യോഗം ചേരും. ബിജെപി ഭരണത്തിന് അവസരം നൽകില്ലെന്നും മതേതര സർക്കാരിനാണ് ജനവിധി ലഭിച്ചതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ടിവികെയെ പിന്തുണയ്ക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യമെന്നും ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാൻ സംസ്ഥാന ഘടകത്തിന് അധികാരം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

മറ്റ് ചില പാർട്ടികളും പുതിയ സർക്കാരിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്, എന്നാൽ ഇവരെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സർക്കാർ രൂപീകരണത്തിനായി വിജയ് ഉടൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും. ഇതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഇതിലൂടെ തമിഴക രാഷ്ട്രീയത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി ധാരണയായി? ​ഗവർണർക്ക് കത്ത് നൽകി ടിവികെ, കോൺ​ഗ്രസ് കൈ പിടിയ്ക്കുമോ
ലാൻഡിങ്ങിന് പിന്നാലെ വിമാന യാത്രക്കാരന്റെ ബാ​ഗിൽ നിന്ന് പുക, പരിശോധിച്ചപ്പോൾ വില്ലൻ പവർ ബാങ്ക്, യാത്രക്കാരെ ഒഴിപ്പിച്ചു