ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎൽഎമാരെ ചാടിക്കാൻ ബിജെപി: എതിർപ്പുമായി പ്രതിപക്ഷം

By Web TeamFirst Published Mar 19, 2019, 6:01 AM IST
Highlights

കോണ്‍ഗ്രസ് എംഎൽഎമാർക്ക് പദവികൾ വാഗ്ദാനം ചെയ്ത് ബിജെപിയിലെത്തിക്കുന്ന രീതിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

ഗാന്ധിനഗര്‍:  ഗുജറാത്തിൽ കൂടുതൽ കോണ്‍ഗ്രസ് എംഎൽഎമാരെ ബിജെപിയിലെത്തിക്കാൻ നീക്കം.സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന എംഎൽഎമാരെയാണ് ഉന്നമിടുന്നത്.കോണ്‍ഗ്രസിൽ നിന്നും ക്ഷണം ഉണ്ടായെന്നും, ബിജെപി തന്നെ സമീപിച്ചാൽ വിവരമറിയുമെന്ന് യുവ എംഎൽഎ ജിഗ്നേഷ് മേവാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസ് എംഎൽഎമാർക്ക് പദവികൾ വാഗ്ദാനം ചെയ്ത് ബിജെപിയിലെത്തിക്കുന്ന രീതിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.എന്നാൽ രാജ്യമാകെ ചർച്ചയായ ഈ തന്ത്രം തുടരാനാണ് ബിജെപി തീരുമാനം.നിയമസഭയിൽ തിരിച്ചടി നേരിട്ടതിന് ശേഷം കോണ്‍ഗ്രസിലെ പ്രമുഖരെ ബിജെപിയിലെത്തിക്കാനായത് നേട്ടമായും ബിജെപി ഉയർത്തിക്കാട്ടുന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കി നിൽക്കെ അരഡസൻ എംഎൽഎമാരെ നോട്ടമിട്ടു കഴിഞ്ഞു ബിജെപി.ഒഴിഞ്ഞ് കിടക്കുന്ന ക്യാബിനറ്റ് പദവികൾ കാട്ടിയാണ് പരിശ്രമങ്ങൾ.കോണ്‍ഗ്രസ് നേതാവ് അൽപേഷ് താക്കൂർ നിലപാട് വ്യക്തമാക്കിയിട്ടും ബിജെപി ശ്രമം അവസാനിച്ചിട്ടില്ല.അൽപേഷ് കോണ്‍ഗ്രസ് വിടില്ലെന്നും തന്നെ ബിജെപി സമീപിച്ചാൽ കളിമാറുമെന്നും യുവ എംഎൽഎ ജിഗ്നേഷ് മേവാനി പറഞ്ഞു

ബിജെപിയിലെ അസംതൃപ്തരെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നെങ്കിലും നീക്കം വിജയം കണ്ടിട്ടില്ല.അടുത്തിടെ ബിജെപി വിട്ട പാട്ടിദാർ നേതാവ് രേഷ്മ പട്ടേലും കോണ്‍ഗ്രസിൽ ചേരാൻ സന്നദ്ധയല്ല.

click me!