
ബെംഗളൂരു: ലണ്ടനിലേക്ക് പറന്നുയർന്ന വെർജിൻ അറ്റ്ലാന്റിക് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. 270 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ബെംഗളൂരു വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഞായറാഴ്ച നടന്ന സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട് നിമിഷങ്ങൾക്കകമാണ് വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം തിരിച്ചുവിളിക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണെന്നാണ് . വലിയൊരു അപകടസാധ്യത ഒഴിവായത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ആശങ്കാജനകമായ നിമിഷങ്ങൾക്കൊടുവിൽ വിമാനം സുരക്ഷിതമായി റൺവേയിൽ ഇറങ്ങിയതോടെ യാത്രക്കാരും ജീവനക്കാരും ഒരുപോലെ ആശ്വാസത്തിലായി. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു.
സാങ്കേതിക തകരാറിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എയർലൈൻ അധികൃതർ വിമാനത്തിൽ വിശദമായ പരിശോധനകൾ നടത്തിവരികയാണ്. യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam