വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി കര്‍ണാടക നിയമസഭാ സ്പീക്കര്‍

Published : Jul 31, 2019, 12:39 PM ISTUpdated : Jul 31, 2019, 12:43 PM IST
വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി കര്‍ണാടക നിയമസഭാ സ്പീക്കര്‍

Synopsis

1994-99 കാലത്തും നിയമസഭാ സ്പീക്കറായിരുന്നു. 1978ല്‍ കോണ്‍ഗ്രസിലൂടെയായിരുന്നു വിശ്വേശ്വറിന്‍റെ രാഷ്ട്രീയപ്രവേശം. 

ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കറായി ബിജെപിയുടെ  വിശ്വേശ്വർ  ഹെഗ്‌ഡെ കഗേരി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ കൗണ്‍സില്‍ ഐകകണ്ഠ്യേനയാണ് കഗേരിയെ തെരഞ്ഞെടുത്തത്. 

ഉത്തരകന്നഡ ജില്ലയിലെ സിർസിയിൽ നിന്നുള്ള നിയമസഭാംഗമാണ് വിശ്വേശ്വർ.  ആറാം തവണയാണ് അദ്ദേഹം നിയമസഭയിൽ എത്തുന്നത്. 1994-99 കാലത്തും നിയമസഭാ സ്പീക്കറായിരുന്നു. 1978ല്‍ കോണ്‍ഗ്രസിലൂടെയായിരുന്നു വിശ്വേശ്വറിന്‍റെ രാഷ്ട്രീയപ്രവേശം. 

യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിനു  പിന്നാലെ സ്പീക്കർ കെ ആർ രമേഷ് കുമാർ രാജി വച്ചിരുന്നു. ഇതോടെയാണ് വിശ്വേശ്വർ ഹെഗ്ഡെ കഗേരിയെ സ്പീക്കറായി ബിജെപി നാമനിര്‍ദ്ദേശം ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുസ്തക വിവാ​ദം: പെൻ​ഗ്വിൻ ബുക്സിന്റെ പ്രതികരണം പങ്കുവെച്ച് ജനറൽ എംഎം നരവനെ; 'പുസ്തകം വിൽപന തുടങ്ങിയിട്ടില്ല'
ട്രംപ് മുന്നോട്ടുവെച്ച ആവശ്യം ഇന്ത്യ അംഗീകരിച്ചോ? ഇന്ത്യയിൽ നിന്നുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ വെനസ്വേലയിൽ നിന്ന് ഇന്ധനം വാങ്ങാൻ ഓർഡർ നൽകി