'മൃഗങ്ങളെ പോലെ കുട്ടികളെ ഉത്പാദിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യും': യു പി ഷിയ വിഭാഗം നേതാവ്

By Web TeamFirst Published Jan 21, 2020, 9:14 AM IST
Highlights

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിന് പിന്നാലെയാണ് വസീം റിസ്‍വിയും രം​ഗത്തെത്തിയിരിക്കുന്നത്.
 

ലഖ്നൗ: മൃ​ഗങ്ങളെ പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് യുപി ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‍വി. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രത്യേക നയമുണ്ടാക്കിയാൽ അത് രാജ്യത്തിന് ഗുണമാകുമെന്നും റിസ്‍വി പറഞ്ഞു. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിന് പിന്നാലെയാണ് വസീം റിസ്‍വിയും രം​ഗത്തെത്തിയിരിക്കുന്നത്.

"പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതിൽ ഇടപെടരുതെന്നുമാണ് ചിലർ വിശ്വസിക്കുന്നത്. മൃഗങ്ങളെപ്പോലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് സമൂഹത്തിനും രാജ്യത്തിനും ദോഷകരമാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു നിയമം നടപ്പാക്കിയാൽ അത് രാജ്യത്തിന് ​ഗുണം ചെയ്യും"വസീം റിസ്‍വി പറഞ്ഞു.

Read Also: ജനസംഖ്യ നിയന്ത്രണത്തിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്

രണ്ട് ദിവസം മുമ്പാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. വിഭവത്തെപ്പോലെ ജനസംഖ്യ വളര്‍ച്ചയും പ്രശ്നമാണ്. അതുകൊണ്ട് തന്നെ നയരൂപീകരണം അത്യാവശ്യമാണ്. ആ നയത്തിനനുസരിച്ച് എത്ര കുട്ടികള്‍ ആകാമെന്ന് തീരുമാനിക്കണം. ഇക്കാര്യത്തില്‍ അഭിപ്രായം പറയല്‍ തന്‍റെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നിര്‍ദേശം ഭാഗവത് മുന്നോട്ട് വെച്ചിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാക്കി നിജപ്പെടുത്തിയാല്‍ രാജ്യത്തിന്‍റെ വികസനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് കുട്ടി നയത്തെ ആര്‍എസ്എസ് അനുകൂലിക്കുമെന്നും ഭാഗവത് പറഞ്ഞിരുന്നു. 
 

click me!