'മോദിയെ പോലെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യം'; ബംഗാൾ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്രംപ്

Published : May 08, 2026, 04:04 PM IST
modi trump

Synopsis

മോദിയെപ്പോലൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ബംഗാളിൽ വിജയം നേടിയത്.

ദില്ലി: പശ്ചിമ ബംഗാളിൽ ബിജെപിയുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ തെരഞ്ഞെടുപ്പ് ഫലത്തെ ‘ചരിത്രപരവും നിർണ്ണായകവും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മോദിയെപ്പോലെ ഒരു നേതാവിനെ ലഭിക്കാൻ ഇന്ത്യ ഭാഗ്യം ചെയ്ത രാജ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പിന്തുണ വ്യക്തമാക്കിയത്. പിന്നീട് ഇന്ത്യയിലെ യുഎസ് എംബസിയും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

'കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണത്തിൽ, പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുകയും അദ്ദേഹത്തെ നേതാവായി ലഭിക്കാൻ ഇന്ത്യ എത്രത്തോളം ഭാഗ്യം ചെയ്ത രാജ്യമാണെന്ന് പറയുകയും ചെയ്തിരുന്നു. ഈ നിർണ്ണായകവും ചരിത്രപരവുമായ വിജയത്തിൽ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു'. സമൂ​ഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ കുഷ് ദേശായി പറഞ്ഞു.

 

 

പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി അധികാരം പിടിച്ചെടുത്തതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ വലിയ മാറ്റത്തെത്തുടർന്നാണ് വൈറ്റ് ഹൗസിൽ നിന്ന് ഇത്തരത്തിലൊരു പ്രശംസ വന്നിരിക്കുന്നത്. മമത ബാനർജിയുടെയും തൃണമൂൽ കോൺ​ഗ്രസിന്റെയും നീണ്ട 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ബം​ഗാളിൽ താമര വിരിയിച്ചത്. ഈ വിജയം കിഴക്കൻ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തൽ. മമതയുടെ ഭരണത്തെ അട്ടിമറിച്ചതിലൂടെ മൂന്നാം ഊഴത്തിന്റെ പകുതിയിൽ എത്തി നിൽക്കുന്ന നരേന്ദ്ര മോദി തന്റെ അധികാരം കൂടുതൽ അരക്കിട്ടുറപ്പിക്കുകയും വലിയ രാഷ്ട്രീയ മേൽക്കൈ നേടുകയും ചെയ്തിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ നിർണായക ഇടപെടലുമായി കോൺഗ്രസ്, ഖർഗെയുടെ ഇടപെടൽ, വിസികെയെ ടിവികെ പാളയത്തിലെത്തിക്കാൻ നീക്കം
കോൺഗ്രസിന്‍റെ കടന്നാക്രമണം ഏറ്റു, ഡിഎംകെയിൽ പുനരാലോചന, സഖ്യ സർക്കാർ നീക്കം ഉപേക്ഷിച്ചേക്കും; വിജയ്ക്ക് ആശ്വാസം, ഇടത് പാർട്ടികളും പിന്തുണച്ചേക്കും