'രാജ്ഭവന്‍റെ സുരക്ഷ ഉറപ്പാക്കണം'; സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ബംഗാള്‍ ഗവര്‍ണര്‍

Published : May 21, 2021, 08:59 AM IST
'രാജ്ഭവന്‍റെ സുരക്ഷ ഉറപ്പാക്കണം'; സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ബംഗാള്‍ ഗവര്‍ണര്‍

Synopsis

നാരദ കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നാ​ഗരിക് മഞ്ച് എന്ന സംഘടന രാജ്ഭവന് മുന്നില്‍ ഒരുപറ്റം ചെമ്മരിയാടുകളുമായി പ്രതിക്ഷേധിച്ചതില്‍ നേരത്തെ ​ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. 

കൊല്‍ക്കത്ത: രാജ്ഭവന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി  ബംഗാള്‍ ഗവർണ്ണർ  ജ​ഗ്‍ദീപ് ധന്‍കര്‍. ഡിജിപിയെ വിളിച്ചു വരുത്തി ഗവർണ്ണർ താക്കീത് നല്‍കി. നാരദ കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നാ​ഗരിക് മഞ്ച് എന്ന സംഘടന രാജ്ഭവന് മുന്നില്‍ ഒരുപറ്റം ചെമ്മരിയാടുകളുമായി പ്രതിക്ഷേധിച്ചതില്‍ നേരത്തെ ​ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. 

രാജ്ഭവന്‍റെ പ്രധാന ​ഗേറ്റിന് മുന്നില്‍പോലും ക്രമസമാധാന നില ആശങ്കാജനകമായ നിലയില്‍ ആണെന്നായിരുന്നു ​ഗവര്‍ണറുടെ ട്വീറ്റ്. ചെമ്മരിയാടുകളുമായി എത്തിയ ആള്‍ രാജ്ഭവന്‍റെ നോര്‍ത്ത് ​ഗേറ്റിന് മുന്നില്‍ തടസ്സം സൃഷ്ടിച്ചെന്നും എന്നാല്‍ പൊലീസുകാര്‍ ഇയാളെ മാറ്റാന്‍ ശ്രമിച്ചില്ലെന്നും കൊല്‍ക്കത്ത പൊലീസ് മേധാവിക്ക് ​ഗവര്‍ണര്‍ അയച്ച കത്തില്‍ പറയുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

100% എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് കേന്ദ്ര അനുമതി: മോട്ടോർ വാഹന ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ
ഗുവാഹത്തിയിലെ ഹോട്ടലിൽ വെടിവെപ്പ്: രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു, പ്രതികൾ അറസ്റ്റിൽ