ജീവിതത്തില്‍ ആരെയാണ് വിശ്വസിക്കേണ്ടത് ? ഞെട്ടല്‍ മാറാതെ സുപ്രിയ സുലെ

Published : Nov 23, 2019, 12:31 PM ISTUpdated : Nov 23, 2019, 12:37 PM IST
ജീവിതത്തില്‍ ആരെയാണ് വിശ്വസിക്കേണ്ടത് ? ഞെട്ടല്‍ മാറാതെ സുപ്രിയ സുലെ

Synopsis

ജീവിതത്തില്‍ ഇങ്ങനെ ചതിക്കപ്പെടുന്നത് ഇതാദ്യമായാണ്. അയാളെ (അജിത്ത് പവാര്‍) ഒരു പാട് സ്നേഹിച്ചിരുന്നു, സംരക്ഷിച്ചിരുന്നു. എന്നിട്ടിപ്പോള്‍ എനിക്ക് എന്താണ് തിരിച്ച് കിട്ടിയതെന്ന് നോക്കൂ...

മുംബൈ: ശരത് പവാറുമായി വിയോജിച്ചാണ് അജിത്ത് പവാര്‍ ബിജെപിക്കൊപ്പം പോയതെന്ന് സ്ഥീകരിച്ച് ശരത് പവാറിന്‍റെ മകളും എന്‍സിപി എംപിയുമായ സുപ്രിയ സുലെ.  'കുടുംബവും പാര്‍ട്ടിയും പിളര്‍ന്നതായി' തന്‍റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ സുപ്രിയ സുലെ സ്ഥികരീച്ചു. വാട്സാപ്പ് സ്റ്റാറ്റസ് അവരുടെ നിലപാട് തന്നെയാണെന്ന് സുപ്രിയയുടെ ഓഫീസ് സ്ഥികരീച്ചിട്ടുണ്ട്. 

എന്‍സിപിയിലുണ്ടായ അപ്രതീക്ഷിത പിളര്‍പ്പിന്‍റെ ആഘാതത്തിലാണ് സുപ്രിയ എന്ന് സൂചിപ്പിക്കുന്നതാണ് അവരുടെ വാട്സാപ്പ് സ്റ്റാറ്റസ്. ജീവിതത്തില്‍ ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയില്ല. ജീവിതത്തില്‍ ഇങ്ങനെ ചതിക്കപ്പെടുന്നത് ഇതാദ്യമായാണ്. അയാളെ (അജിത്ത് പവാര്‍) ഒരു പാട് സ്നേഹിച്ചിരുന്നു, സംരക്ഷിച്ചിരുന്നു. എന്നിട്ടിപ്പോള്‍ എനിക്ക് എന്താണ് തിരിച്ച് കിട്ടിയതെന്ന് നോക്കൂ... മറ്റൊരു വാട്സാപ്പ് സ്റ്റാറ്റസില്‍ സുപ്രിയ സുലെ കുറിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ
കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും പരിക്ക്