കഴിഞ്ഞ 25 വർഷത്തിനിടെ ലോക്സഭയിൽ ബിജെപിയും കോൺ​ഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ആർക്കായിരുന്നു ജയം, കണക്കുകൾ

Published : Mar 18, 2024, 03:31 PM ISTUpdated : Mar 18, 2024, 03:32 PM IST
കഴിഞ്ഞ 25 വർഷത്തിനിടെ ലോക്സഭയിൽ ബിജെപിയും കോൺ​ഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ആർക്കായിരുന്നു ജയം, കണക്കുകൾ

Synopsis

2009ലാണ് കോൺ​ഗ്രസ് ബിജെപിയുമായി പിടിച്ചുനിന്നത്. കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തുടർച്ച നേടിയ വർഷമായിരുന്നു അത്.

ദില്ലി: കഴിഞ്ഞ 25 വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രമെടുക്കുമ്പോൾ കോൺ​ഗ്രസ്-ബിജെപി നേരിട്ടുള്ള ഏറ്റുമുട്ടലലിൽ മുൻതൂക്കം ബിജെപിക്ക്. 1998ലെ തെരഞ്ഞെടുപ്പിൽ 477 സീറ്റിൽ കോൺ​ഗ്രസ് മത്സരിച്ചു. ബിജെപി 388 സീറ്റിലും. ഇതിൽ നേർക്കുനേർ 173 സീറ്റുകളിൽ ഇരു പാർട്ടികളും ഏറ്റുമുട്ടി. 95 സീറ്റിൽ ബിജെപി വിജയക്കൊടി പാറിച്ചപ്പോൾ കോൺ​ഗ്രസ് 78 ഇടത്ത് വിജയിച്ചു. 1999ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപിയും സോണിയാ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസും തെരഞ്ഞെടുപ്പ് ​ഗോദയിലിറങ്ങി.

ബിജെപി 399 സീറ്റിലാണ് മത്സരിച്ചത്. കോൺ​ഗ്രസ് 453 സീറ്റിൽ മത്സരിച്ചു. ഇരുപാർട്ടികളും 197 സീറ്റിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 137 സീറ്റിൽ ബിജെപി വിജയിച്ചു. 60 സീറ്റിൽ കോൺ​ഗ്രസും. 2004ൽ ഇന്ത്യ തിളങ്ങുന്ന എന്ന മുദ്രാവാക്യവുമായി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും 364 സീറ്റിൽ മത്സരിച്ചു. കോൺ​ഗ്രസ് 417 ഇടത്തും മത്സരിച്ചു. 181 സീറ്റിലാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. 110 മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചപ്പോൾ 71 ഇടത്ത് കോൺ​ഗ്രസ് വിജയിച്ചു.

2009ലാണ് കോൺ​ഗ്രസ് ബിജെപിയുമായി പിടിച്ചുനിന്നത്. കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തുടർച്ച നേടിയ വർഷമായിരുന്നു അത്. 440 സീറ്റിൽ കോൺ​ഗ്രസും 433 സീറ്റിൽ ബിജെപിയും മത്സരിച്ചു. 174 സീറ്റിൽ നേർക്കുനേർ ഏറ്റുമു‌ട്ടി. നേർക്കുനേർ പോരാട്ടത്തിൽ 89 സീറ്റിൽ കോൺ​ഗ്രസും 85 സീറ്റിൽ ബിജെപിയും വിജയിച്ചു. 2014ലും 2019 കോൺ​ഗ്രസിന്റേത് ദയനീയ പ്രകടനമായിരുന്നു.

Read More... മോദി നിർമ്മിച്ചത് വെള്ളമില്ലാത്ത കക്കൂസ്, നടക്കാത്ത ഗ്യാരന്റി കൾ ചത്തുമലച്ചു കിടക്കുന്നു: ബിനോയ് വിശ്വം

2014ൽ കോൺ​ഗ്രസ് 464 മണ്ഡലങ്ങളിലും ബിജെപി 428 മണ്ഡലങ്ങളിലും മത്സരിച്ചു. 187 മണ്ഡലങ്ങളിൽ നേർക്കുനേർ മത്സരിച്ചു. 167 സീറ്റ് നേടി ബിജെപി കരുത്തുകാട്ടിയപ്പോൾ വെറും 20 സീറ്റിലാണ് കോൺ​ഗ്രസ് ജയിച്ചത്. 2019ൽ ബിജെപി 436 മണ്ഡലങ്ങളിലും കോൺ​ഗ്രസ് 303 മണ്ഡലങ്ങളിലും മത്സരിച്ചു. 190 സീറ്റിൽ നേരിട്ട് മത്സരിച്ചു. ബിജെപി 175 മണ്ഡലങ്ങളിൽ ജയിച്ചപ്പോൾ കോൺ​ഗ്രസിന്റെ സംഖ്യ വെറും 15ലേക്ക് ചുരുങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യ ഘട്ടത്തിൽ 110 സീറ്റ് ഉറപ്പ്, ബംഗാളിൽ ബിജെപി തരംഗമെന്ന് അമിത് ഷാ
മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു; നാടിനെ നടുക്കിയ ദാരുണ സംഭവം ഉത്തർപ്രദേശിൽ