
ദില്ലി: അറ്റ്‍ലസ് സൈക്കിള്‍സിന്‍റെ ഉടമ സഞ്ജയ് കപൂറിന്‍റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി ഔറംഗസേബ് ലേനിലുള്ള വീട്ടിലാണ് 57കാരിയായ നടാഷ് കപൂറിനെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് നടാഷ് കപൂറിനെ മരിച്ച നിലയില്‍ കണ്ടത്. ഗംഗാ റാം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നടാഷ് ജീവനൊടുക്കിയ സമയത്ത് മകനും മകളും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 70 വര്‍ഷത്തോളമായി സൈക്കിള്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയാണ് അറ്റ്‍ലസ്.
Read More: മയക്കുമരുന്നിന് അടിമയായ ഇരുപത്തിരണ്ടുകാരി അമ്മ മൂന്ന് പിഞ്ചുമക്കളെ ശ്വാസം മുട്ടിച്ച് കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam