Divorce : 'ലാപ്‌ടോപും ഫോണും സോപ്പുപൊടിയില്‍ കഴുകി, ഭാര്യക്ക് അമിത വൃത്തി'; വിവാഹമോചനം തേടി യുവാവ്

Published : Dec 02, 2021, 07:04 PM IST
Divorce : 'ലാപ്‌ടോപും ഫോണും സോപ്പുപൊടിയില്‍ കഴുകി, ഭാര്യക്ക് അമിത വൃത്തി'; വിവാഹമോചനം തേടി യുവാവ്

Synopsis

തന്റെ അമ്മ മരിച്ചതിന് ശേഷം വൃത്തിയാക്കാനാണെന്ന പേരില്‍ തന്നെയും മക്കളെയും ഒരുമാസം വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവാവ് ആരോപിച്ചു. ഭാര്യയുടെ അമിത വൃത്തി കാരണം ജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് പൊലീസിനെ സമീപിച്ചു.  

ബെംഗളൂരു: ഭാര്യയുടെ അമിത വൃത്തി അസഹനീയമാണെന്നാരോപിച്ച് വിവാഹമോചനം (Divorce) ആവശ്യപ്പെട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍(software engineer). ഭാര്യക്ക് ഒബ്‌സെസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(ഒസിഡി-ODC)) രോഗമാണെന്നും കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയം തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും (Laptop and cell phone)  സോപ്പുപൊടി ഉപയോഗിച്ച് കഴുകിയെന്നും യുവാവ് ആരോപിച്ചു. തന്റെ അമ്മ മരിച്ചതിന് ശേഷം വൃത്തിയാക്കാനാണെന്ന പേരില്‍ തന്നെയും മക്കളെയും ഒരുമാസം വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവാവ് ആരോപിച്ചു. ഭാര്യയുടെ അമിത വൃത്തി കാരണം ജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് പൊലീസിനെ സമീപിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഭര്‍ത്താവ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തു. 
പ്രമുഖ ഐടി കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. എംബിഎ ബിരുദധാരിയായ ഭാര്യ ജോലിക്ക് പോയില്ല. ണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലാണ് ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. 

കൊവിഡ് മഹാമാരി പടരാന്‍ തുടങ്ങിയതോടെയാണ് കുടുംബബന്ധം കൂടുതല്‍ വഷളായതെന്ന് ഭര്‍ത്താവ് പറയുന്നു. ഈ സമയം ഭാര്യക്ക് രോഗം മൂര്‍ച്ഛിച്ചു. വീട്ടിലെ എല്ലാ സാമഗ്രികളും കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങി. ഒരു ദിവസം ഭാര്യ ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാന്‍ മാത്രമായി മറ്റൊരു സോപ്പ് സൂക്ഷിച്ചു. കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാന്‍ പറഞ്ഞുതുടങ്ങിയതോടെ,യാണ് വിവാഹമോചനം തേടിയതെന്നും യുവാവ് പറയുന്നു.

തന്റെ സ്വഭാവത്തില്‍ ഒരു കുഴപ്പവുമില്ലെന്നാണ് ഭാര്യ പറയുന്നത്. വിവാഹ മോചനത്തിനായി യുവാവ് കള്ളം പറയുകയാണെന്ന് 35കാരിയായ യുവതി ആരോപിച്ചു. ബെംഗളൂരു ആര്‍ടി നഗറിലാണ് ഇവര്‍ താമസിക്കുന്നത്. 2009ലാണ് വിവാഹിതരായത്. വിവാഹിതരായതിന് ശേഷം ലണ്ടനിലായിരുന്നു ഇവരുടെ താമസം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കൂടെക്കൂടെ ഷൂസ് വൃത്തിയാക്കാനും വസ്ത്രങ്ങളും ഫോണും പരിശോധിക്കാനും തുടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ മേളം ഉയരേണ്ട വീട്ടിൽ ചിതയൊരുക്കേണ്ട അവസ്ഥ, വിവാഹത്തിന് മണിക്കൂറുകൾക്ക് ജീവനൊടുക്കി സഹോദരിമാർ
മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുന്നിൽ പ്രത്യേക ആവശ്യവുമായി മുസ്ലിം ലീഗ്; 'തമിഴ്‌നാട്ടിൽ 16 സീറ്റുകൾ വിവിധ മുസ്ലിം സംഘടനകൾക്ക് നൽകണം'