
മുംബൈ : എൻസിപിയിൽ പിളർപ്പുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമെന്ന് അജിത് പവാർ. ഇന്ന് തന്നോടൊപ്പം നിൽക്കുന്ന എംഎൽഎമാരുടെ യോഗം ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾ അജിത് പവാർ തള്ളി. തിങ്കളാഴ്ച പൊതുപരിപാടികൾ പൊടുന്നനെ റദ്ദാക്കിയത് നവിമുംബൈയിലുണ്ടായ സൂര്യാഘാത ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണെന്നും അജിത് വിശദീകരിക്കുന്നു.
പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സഖ്യകക്ഷി നേതാവായ ഉദ്ധവ് താക്കറെയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്നലെ രാത്രി ചർച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷസഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്ന് കെസി വേണുഗോപാൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Read More : തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി, ശാരീരികമായി ഉപദ്രവിച്ചു; ഷാഫിയുടെ മൊഴി പുറത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam