'സിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല, അവരുടെ അജണ്ട വേറെയാണ്': വിശദീകരണവുമായി അണ്ണാമലൈ

Published : Oct 23, 2026, 01:01 PM IST
k annamalai

Synopsis

സിജെപിയുടെ പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന കർശന നടപടികളെ വിമർശിച്ച് അണ്ണാമലൈ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന സിജെപി എന്ന സംഘടനയെ പിന്തുണയ്ക്കുകയല്ല താൻ ചെയ്തതെന്ന് അണ്ണാമലൈ വ്യക്തമാക്കിയത്.

ചെന്നൈ: കോക്രോച്ച് ജനത പാർട്ടിയെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. സിജെപിയുടെ പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന കർശന നടപടികളെ വിമർശിച്ച് അണ്ണാമലൈ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന സിജെപി എന്ന സംഘടനയെ പിന്തുണയ്ക്കുകയല്ല താൻ ചെയ്തതെന്ന് അണ്ണാമലൈ വ്യക്തമാക്കിയത്. 'വി ദ ലീഡേഴ്സ്' സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ, കേന്ദ്ര സർക്കാരിനെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുമാണ് അണ്ണാമലൈ സംസാരിച്ചത്.

"ഞങ്ങൾ ഒരിക്കലും കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്നില്ല. അവരുടെ അജണ്ട വേറെയാണ്, ഞങ്ങളുടേത് വേറെയാണ്"- അണ്ണാമലൈ പറഞ്ഞു. എങ്കിലും ജനാധിപത്യത്തിൽ പോരാടാനുള്ള അവകാശം ഏതൊരു രാഷ്ട്രീയ പാർട്ടിക്കുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സിജെപി പ്രവർത്തകർക്കെതിരെ ഒക്ടോബർ 10-ന് പൊലീസ് സ്വീകരിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് അണ്ണാമലൈ നേരത്തെ രംഗത്തെത്തിയിരുന്നു. തുടർന്ന് ബിജെപി പ്രവർത്തകർ അണ്ണാമലൈയ്ക്കെതിരെ തിരിഞ്ഞു. എന്നാൽ ദേശസ്നേഹം സംബന്ധിച്ച് തനിക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കി.

"രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ ജീവിച്ചും ജോലി ചെയ്തും എനിക്ക് അനുഭവ സമ്പത്തുണ്ട്. ഇന്ത്യയുടെ ഐക്യവും പരമാധികാരവും എന്താണെന്ന് എനിക്കറിയാം. അതിനാൽ ദേശസ്നേഹത്തെക്കുറിച്ച് എന്നെ ആരും പഠിപ്പിക്കേണ്ടതില്ല"- അണ്ണാമലൈ പറഞ്ഞു. പ്രതിഷേധക്കാർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, പ്രതികാരബുദ്ധിയോടെ പെരുമാറാതെ നിയമപ്രകാരം നടപടിയെടുക്കണമെന്ന് അണ്ണാമലൈ ഊന്നിപ്പറഞ്ഞു. അറസ്റ്റ് നിയമപ്രകാരവും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുമാണ് നടത്തേണ്ടതെന്ന് അണ്ണാമലൈ പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടെങ്കിൽ, അതിനായി ഐബി, റോ തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. അവ ഉപയോഗിച്ച് കുറ്റക്കാരെ അഴിയെണ്ണിക്കുകയാണ് വേണ്ടത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ, സുപ്രീം കോടതി തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകരാൻ ഇടയാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കി. നരേന്ദ്ര മോദി നല്ല കാര്യങ്ങൾ ചെയ്യുന്ന നല്ല പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമ്പോൾ തന്നെ, തെറ്റായ കാര്യങ്ങളെ ചോദ്യം ചെയ്യാൻ മടിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്തോ–പസഫിക് റീജിയണൽ ഡയലോഗ് നവംബർ 3 മുതൽ 5 വരെ ദില്ലിയിൽ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും
അസമിലെ ഹോട്ടൽ മുറിയിൽ ജീർണിച്ച നിലയിൽ മൃതദേഹം; മുഖ്യമന്ത്രിയുടെ വിജിലൻസ് സെല്ലിലെ ഡിഎസ്‌പി ഖർഗേശ്വർ റഭയെ മരിച്ച നിലയിൽ കണ്ടെത്തി