'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന

Published : Dec 23, 2025, 07:59 AM ISTUpdated : Dec 23, 2025, 08:07 AM IST
Sheikh Hasina

Synopsis

ബം​ഗ്ലാദേശിലേക്ക് മടങ്ങില്ലെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാഷ്ട്രീയഹത്യയ്ക്ക് അവസരം നൽകില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു

ദില്ലി: ബം​ഗ്ലാദേശിലേക്ക് മടങ്ങില്ലെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാഷ്ട്രീയഹത്യയ്ക്ക് അവസരം നൽകില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. നിയമപരമായ സർക്കാരും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ളപ്പോഴേ മടങ്ങൂ എന്നും ഹസീന വ്യക്തമാക്കി.

 അതേ സമയം, ദില്ലിക്കു പുറമെ അഗർത്തല, സിലിഗുഡി എന്നിവിടങ്ങളിലെ വീസ സർവ്വീസും ബംഗ്ളദേശ് നിർത്തിവെച്ചിരിക്കുകയാണ്. ദില്ലി ഹൈക്കമ്മീഷനിലെ വീസ സർവ്വീസ് ബംഗ്ളദേശ് നിർത്തിവച്ച സാഹചര്യം വിലയിരുത്തി ഇന്ത്യ. ഇന്ത്യയിലെ പ്രവർത്തനം വെട്ടിച്ചുരുക്കും എന്ന ബംഗ്ളദേശ് നിലപാടിനോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഇന്നലെ രാത്രിയാണ് വീസ സർവ്വീസ് നിർത്തിവയ്ക്കുന്നതായി ബംഗ്ളദേശ് അറിയിച്ചത്. ബംഗ്ളദേശ് ഹൈക്കമ്മീഷനു മുന്നിൽ കഴിഞ്ഞ ദിവസം ഇരുത്തഞ്ചിലേറെ പേർ പ്രകടനം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബംഗ്ളദേശിൽ ഹിന്ദു യുവാവിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ചവരെ ഉടൻ മാറ്റിയെന്നും ഇവർ തള്ളിക്കയറാൻ ശ്രമിച്ചില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബംഗ്ളദേശിലെ ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റൻറ് ഹൈക്കമ്മീഷനടുത്ത് നടന്ന അക്രമത്തെ തുടർന്ന് ഇന്ത്യ ഇവിടുത്തെ വീസ സർവ്വീസ് നിറുത്തിയിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം
മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്; അപലപിച്ച് കോൺ​ഗ്രസ്