ഇൻഡിഗോയുടെ തലപ്പത്ത് ഇനി വില്ലി വാൽഷ്, ചുമതലയേറ്റെടുത്തു

Published : Aug 03, 2026, 12:37 PM IST
വില്ലി വാൽഷ്

Synopsis

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ സിഇഒ ആയി വില്ലി വാൽഷ് ചുമതലയേറ്റു. പീറ്റർ എൽബേഴ്‌സ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബ്രിട്ടീഷ് എയ‍ർവേയ്സ് സിഇഒ, ഐഎടിഎ ഡയറക്ടർ ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ച വാൽഷ് ഇൻഡിഗോയുടെ ആഗോള വളർച്ചയ്ക്ക് നേതൃത്വം നൽകും.

ദില്ലി : രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇൻഡിഗോയുടെ തലപ്പത്ത് ഇനി വില്ലി വാൽഷ്. വില്ലി വാൽഷിനെ ഇൻഡിഗോ സിഇഒ ആയി നിയമിച്ചു. ഐഎടിഎ ഡയറക്ടർ ജനറല‍ർ, ബ്രിട്ടീഷ് എയ‍ർവേയ്സ് സിഇഒ സ്ഥാനങ്ങൾ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഇന്ന് ചുമതലയേറ്റെടുത്തു. ഇൻഡിഗോയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് പീറ്റർ എൽബേഴ്‌സ് സിഇഒ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് വില്ലി വാൽഷ് എത്തുന്നത്. പൈലറ്റും ആഗോള വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഐ.എ.റ്റി.എ.യുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച് വിരമിച്ച വ്യോമയാന മേഖലയിലെ പ്രമുഖനുമാണ് വാൾഷ്. മാർച്ച് 31 നാണ് ഇൻഡിഗോ അദ്ദേഹത്തെ പുതിയ സിഇഒ ആയി തീരുമാനിച്ചത്. ഇൻഡിഗോയുടെ അടുത്ത ഘട്ട വളർച്ചയ്ക്കും ആഗോള ലക്ഷ്യങ്ങൾക്കും നേതൃത്വം നൽകുന്നതിനായി വാൾഷ് സി.ഇ.ഒ ആയി ചുമതലയേറ്റതായി തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇൻഡിഗോ അറിയിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വമ്പൻ പദ്ധതിയുമായി കേന്ദ്രം, ചെലവ് 45,000 കോടി രൂപ; ലക്ഷ്യം അതിർത്തികളിൽ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം
എൻഎ ഹാരിസിനെ തഴ‌‌‍ഞ്ഞു, വിവാദ നായകൻ സമീർ അഹമ്മദ് ഖാന് അവസരം; 9 പുതുമുഖങ്ങളുമായി കർണാടക മന്ത്രിസഭ, ഇന്ന് സത്യപ്രതിജ്ഞ