പാർലമെൻറ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക പ്രതിസന്ധിയും കശ്മീരും ചർച്ചയാക്കാൻ പ്രതിപക്ഷം

By Web TeamFirst Published Nov 18, 2019, 6:15 AM IST
Highlights

കശ്മീരിൽ തടവിലുള്ള ഫാറൂഖ്‌ അബ്ദുള്ളയേയും ഐഎൻഎക്സ് മീഡിയ കേസിൽ തിഹാർ ജയിലിലുള്ള പി. ചിദംബരത്തെയും സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
 

ദില്ലി: പാർലമെൻറ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. അരുൺ ജയ്റ്റ്‍ലി, സുഷമ സ്വരാജ് തുടങ്ങിയ അന്തരിച്ച നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് ഇരുസഭകളും ഇന്നത്തേക്ക് പിരിയും. സാമ്പത്തിക പ്രതിസന്ധിയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്കിയിട്ടുണ്ട്. 

ഐഐടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ നോട്ടീസ് നല്കി. 27 ബില്ലുകളാണ് ശീതകാല സമ്മേളനത്തിൻറെ പരിഗണനയിൽ ഉള്ളത്. കശ്മീരിൽ തടവിലുള്ള ഫാറൂഖ്‌ അബ്ദുള്ളയേയും ഐഎൻഎക്സ് മീഡിയ കേസിൽ തിഹാർ ജയിലിലുള്ള പി. ചിദംബരത്തെയും സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 


 

click me!