
ദില്ലി: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതോടെ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം. നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സര്‍ക്കാരിന് നേതൃത്വം നല്‍കണമെന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ ആവശ്യം. അതേസമയം, ഹസീനയുടെ രാജിക്ക് ശേഷവും രാജ്യത്ത് കലാപം തുടരുകയാണ്. ഇന്നലെ ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന രാജ്യത്ത് തുടരുകയാണ്.
ചികിത്സാര്‍ത്ഥം പാരീസിലുള്ള യൂനുസ് വൈകാതെ ബംഗ്ലാദേശിലെത്തുമെന്നാണ് സൂചന. യൂനുസ് സര്‍ക്കാരിനെ നയിക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ബംഗ്ലാദേശ് പ്രതിസന്ധിയിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഷെയ്ഖ് ഹസീന പെട്ടെന്ന് അറിയിച്ചത് അനുസരിച്ചാണ് ഇന്ത്യയിലെത്തിയതെന്നും വിദേശകാര്യമന്ത്രി രാജ്യസഭയിൽ അറിയിച്ചു.
'ചർച്ചകൾ നടത്താൻ സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. സമരം ശക്തമായതോടെ വിദ്യാർത്ഥികളടക്കം ഒരു സംഘം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരണമെന്ന ആഗ്രഹം ഷെയ്ഖ് ഹസീന പെട്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ബംഗ്ലാദേശിൽ സാഹചര്യം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പ് മുതൽ ബംഗ്ലാദേശ് അശാന്തമാണ്. വിദ്യാർത്ഥി പ്രക്ഷോഭം വളരെ വേഗം ശക്തമാവുകയായിരുന്നുവെന്നും സുപ്രീം കോടതി ഇടപെടൽ ഉണ്ടായിട്ട് പോലും പ്രക്ഷോഭം തണുത്തില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധക്കാർക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നായിരുന്നു അത്. ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നയതന്ത്ര മാർഗങ്ങളിലൂടെ ഇടപെടൽ നടത്തി വരികയാണ്. 19,000 ഇന്ത്യക്കാർ അവിടെയുണ്ട്. അതിൽ 9,000 പേർ വിദ്യാർത്ഥികളാണ്. അതിൽ ഭൂരിഭാഗവും ജുലൈയിൽ മടങ്ങിയെത്തിയിരുന്നു. ക്രമസമാധാന നില സാധാരണമാകുന്നതു വരെ ആശങ്കയുണ്ട്. അതിർത്തി സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
മലയാളം പറഞ്ഞ് വൈറലായി. ദുരന്തസമയത്ത് കേരളത്തെ മറന്നില്ല; വയനാടിനായി സംഭാവന നൽകി നൂറയും മറിയവും
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam