
കൊൽക്കത്ത: ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഇറങ്ങിപ്പോയി എന്നാരോപിച്ച് യുവതിയെയും യുവാവിനെയും ജനക്കൂട്ടം നോക്കി നിൽക്കെ ക്രൂരമായി മർദ്ദിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. ബംഗാളിലെ ഉത്തരദിനാശ്പൂരിലെ ചൊപ്രയിലാണു സംഭവം. സംഭവത്തിൽ പ്രതിപക്ഷം സർക്കാറിനെതിരെ രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് താജ്മൂലാണ് ഇരുവരെയും ക്രൂരമായി മർദ്ദിച്ചത്. പ്രതിഷേധത്തിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ പ്രവൃത്തി സമൂഹത്തിനു യോജിച്ചതല്ലെന്നും മർദനത്തിൽ തെറ്റു പറയാനാവില്ലെന്നും വ്യക്തമാക്കി തൃണമൂൽ എംഎൽഎയും രംഗത്തെത്തി.
Read More... അമ്മയെ 2 ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ ഒരു മൃതദേഹം; ഭർത്താവ് മുങ്ങി, ദുരൂഹത
യുവതി ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരു പുരുഷനൊപ്പം താമസം തുടങ്ങി എന്നാരോപിച്ചായിരുന്നു മർദ്ദനം. പൊതുമധ്യത്തിൽ ആൾക്കൂട്ടം വിചാരണ നടത്തിയ ശേഷം പാർട്ടി നേതാവ് മുളവടികൊണ്ട് ഇരുവരെയും ഏറെ നേരം അടിച്ചു. അടികൊണ്ട് വീണ സ്ത്രീയെ നിലത്തിട്ടു ചവിട്ടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പാർട്ടി അനുഭാവികൾ തന്നെയാണു പ്രചരിപ്പിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു പ്രതിപക്ഷവും രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam