ചാർജ് ചെയ്യവേ ഇ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കി‌ടന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു

Published : May 13, 2023, 01:44 AM ISTUpdated : May 13, 2023, 08:11 AM IST
ചാർജ് ചെയ്യവേ ഇ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കി‌ടന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു

Synopsis

ഓട്ടോ ഡ്രൈവറായ യുവതിയുടെ ഭർത്താവ് രണ്ട് ബാറ്ററികൾ മുറിയിൽ കൊണ്ടുവന്ന് ചാർജ് ചെയ്യാനിടുകയായിരുന്നു.

ലഖ്നൗ: ഇലക്ട്രോണിക് റിക്ഷയുടെ(ഇ റിക്ഷ) ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലാണ് സംഭവം. ഓട്ടോ ചാർജ് ചെയ്യവെയാണ് പൊട്ടിത്തെറിച്ചത്. ഈ സമയം വീട്ടിൽ ഉറങ്ങുകയായിരുന്നു യുവതിയും കുട്ടികളും. നിവാസ്പൂർവ പ്രദേശത്താണ് സംഭവം. ഓട്ടോ ഡ്രൈവറായ യുവതിയുടെ ഭർത്താവ് രണ്ട് ബാറ്ററികൾ മുറിയിൽ കൊണ്ടുവന്ന് ചാർജ് ചെയ്യാനിടുകയായിരുന്നു. ഈ സമയം ഭാര്യയും മൂന്ന് കുട്ടികളും മുറിയിൽ ഉറങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബാറ്ററികളിൽ ഒന്ന് പൊട്ടിത്തെറിച്ചു. ഈ സമയം, ഭർത്താവ് പ്രാഥമിക കൃത്യങ്ങൾക്കായി പുറത്തു പോയതിനാൽ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം