പണത്തെച്ചൊല്ലി ഭർത്താവുമായി നിരന്തരം വഴക്ക്; 8 വയസ്സുകാരനെ യുവതി കനാലിലെറിഞ്ഞു; അറസ്റ്റ്

Published : Dec 29, 2022, 09:26 AM IST
പണത്തെച്ചൊല്ലി ഭർത്താവുമായി നിരന്തരം വഴക്ക്; 8 വയസ്സുകാരനെ യുവതി കനാലിലെറിഞ്ഞു; അറസ്റ്റ്

Synopsis

ഭർത്താവുമായി ഫോണിൽ വഴക്കിടുകയും പണം അയച്ചില്ലെങ്കിൽ കുട്ടികളെ കനാലിൽ തള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

ഹോഷിയാർപൂർ: പണത്തെച്ചൊല്ലി ഭർത്താവുമായി നിരന്തരം വഴക്കുണ്ടായതിനെ തുടർന്ന്  യുവതി എട്ടു വയസ്സുകാരൻ മകനെ കനാലിലെറിഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് വ്യക്തമാക്കി. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ ഉച്ചി ബസ്സി ​ഗ്രാമത്തിലാണ് സംഭവം. വധൈയാൻ ​സ്വദേശിയായ റീനാ കുമാരിയെയാണ് അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

2012 ലാണ് റീനാകുമാരിയും രവികുമാറും വിവാഹിതരാകുന്നത്. ഇവർക്ക് 10 വയസ്സുള്ള മകളും 8 വയസ്സുകാരൻ മകനുമാണുള്ളത്. അവരുടെ ഭർത്താവ് ജോലിക്കായി ഈ വർഷം മാലിദ്വീപിലേക്ക് പോയി. ഭർത്താവുമായി ഫോണിൽ വഴക്കിടുകയും പണം അയച്ചില്ലെങ്കിൽ കുട്ടികളെ കനാലിൽ തള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഡിസംബർ 25ന് രാത്രിയും ഇതേ കാരണത്താൽ റീന കുമാരി ഭർത്താവുമായി ഫോണിൽ വഴക്കിട്ടിരുന്നു. 

റീനാകുമാരി മകൻ അഭിയെയും കൂട്ടി ഉച്ചി ബസാർ‌ കനാലിന് സമീപത്തേക്ക് പോയതായി ബന്ധുവായ രാജ്കുമാർ അറിഞ്ഞു. തുടർന്ന് രാജ്കുമാറും പിതാവും ചേർന്ന് അമ്മയെയും മകനെ അന്വേഷിച്ചെത്തി. കനാലിന്റെ തീരത്ത് ഒരമ്മയും മകനും ഇരിക്കുന്നതായി വഴിയാത്രക്കാരിൽ‌  നിന്നാണ് ഇവർ അറിഞ്ഞത്. റീനാ കുമാരി മകനെ കനാലിൽ എറിഞ്ഞ ശേഷം ഇവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. കുട്ടി കനാലിൽ മുങ്ങിമരിച്ചതാകാമെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. 

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ അപായപ്പെടുത്താന്‍ മിക്സിയില്‍ ബോംബ്, ഹാസനിലെ സ്ഫോടനം പ്രതികാരമെന്ന് പൊലീസ്

PREV
click me!

Recommended Stories

'ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്ത്', പുടിനെ അറിയിച്ച് മോദി; സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ
റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; ചിറകൊടിഞ്ഞ് ഇൻഡിഗോ, രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ