സിഐഎസ്എഫ് വനിതാ ഹെഡ്കോൺസ്റ്റബിൾ ടെർമിനൽ 3ലെ ശുചിമുറിയിൽ മരിച്ചനിലയിൽ; ജീവനൊടുക്കിയത് സർവീസ് പിസ്റ്റളുപയോഗിച്ച്

Published : Mar 07, 2025, 08:31 PM ISTUpdated : Mar 07, 2025, 08:39 PM IST
സിഐഎസ്എഫ് വനിതാ ഹെഡ്കോൺസ്റ്റബിൾ ടെർമിനൽ 3ലെ ശുചിമുറിയിൽ മരിച്ചനിലയിൽ; ജീവനൊടുക്കിയത് സർവീസ് പിസ്റ്റളുപയോഗിച്ച്

Synopsis

വനിതാ കോൺസ്റ്റബിളിന്‍റെ മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികൾക്കായി ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റി

ദില്ലി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് വനിതാ ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി. ടെർമിനൽ 3ലെ ശുചിമുറിയിൽ സർവീസ് പിസ്റ്റൾ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. വനിതാ കോൺസ്റ്റബിളിന്‍റെ മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികൾക്കായി ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരാണ് മരിച്ചതെന്ന വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്