
പനാജി: അബദ്ധത്തില്‍ തോക്കിന്റെ കാഞ്ചി വലിച്ച യുവതിക്ക് ഗുരുതര പരിക്ക്. ഗോവയിലാണ് സംഭവം. പൊലീസുകാരനായ ഭര്‍ത്താവിന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയേറ്റ യുവതിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം.
ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ഗുരിം ഗ്രാമത്തിലായിരുന്നു സംഭവം. ഗൗദി ധാനു ബോഗാട്ടി എന്ന 24 വയസുകാരിക്കാണ് പരിക്കേറ്റത്. ഗോവ പൊലീസില്‍ സബ് ഇന്‍സ്‍പെക്ടറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ സര്‍വീസ് റിവോള്‍വര്‍ എടുത്ത് അബദ്ധത്തില്‍ കാഞ്ചി വലിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
ഗൗരിയുടെ കൈയും തുടയും തുളച്ചാണ് തോക്കില്‍ നിന്നുള്ള ബുള്ളറ്റ് കടന്നുപോയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ബംബോലിമിലെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ
കണ്ണൂർ: കണ്ണൂർ തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ പിടിയിലായി. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ് പിടിയിലായത്. ഇയാളെ ജീവനക്കാർ പിടികൂടി തലശ്ശേരി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
പാലക്കാട് 15 കാരിക്കുനേരെ സ്വകാര്യബസിൽ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി-എടപ്പാൾ റൂട്ടിൽ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖാണ് (48) പൊലീസിന്റെ പിടിയിലായത്. സ്കൂളിലേക്ക് ബസിൽ പോകുകയായിരുന്ന പതിനഞ്ചുകാരിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്കൂളിലെത്തിയ പെൺകുട്ടി അധ്യാപകരോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിച്ചു. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.