ഇടത് കൈവെള്ളയിൽ പേനകൊണ്ട് കുറിപ്പെഴുതി വനിത ഡോക്ട‍ര്‍ ജീവനൊടുക്കി; 'ഇൻസ്പെക്ടറാണ് കാരണം, നാല് തവണ പീഡിപ്പിച്ചു' പൊലീസുകാരനെതിരെ ആരോപണം

Published : Oct 24, 2025, 04:05 PM IST
suicide note

Synopsis

പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ബലാത്സംഗം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി അവർ ആരോപിച്ചു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും വിഷയം രാഷ്ട്രീയ വിവാദമാവുകയും ചെയ്തിട്ടുണ്ട്.

സത്താറ: മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ്‌പെക്‌ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ, തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ യുവതി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഫൽട്ടാൻ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്.

'പൊലീസ് ഇൻസ്‌പെക്‌ടർ ഗോപാൽ ബഡ്‌നെയാണ് എന്റെ മരണത്തിന് കാരണം. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലേറെയായി എന്നെ ബലാത്സംഗത്തിനും മാനസിക, ശാരീരിക പീഡനത്തിനും ഇരയാക്കി' എന്ന് കുറിപ്പിൽ പറയുന്നു. കൂടാതെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് ബൻകറിനെതിരെയും മാനസിക പീഡനത്തിന് യുവതി കുറ്റപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ ഗോപാൽ ബഡ്‌നെ സസ്‌പെൻഷനിലാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നിർദ്ദേശപ്രകാരമാണ് ബഡ്‌നെയെ സസ്‌പെൻഡ് ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങൾ മുൻപ് ജൂൺ 19-ന് ഫൽട്ടാനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി.) ഓഫീസിലേക്ക് അയച്ച കത്തിലും യുവതി പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഫൽട്ടാൻ റൂറൽ പൊലീസ് സ്റ്റേഷനിലെ ബഡ്‌നെ, സബ് ഡിവിഷണൽ പൊലീസ് ഇൻസ്‌പെക്‌ടർ പാട്ടീൽ, അസിസ്റ്റൻ്റ് പൊലീസ് ഇൻസ്‌പെക്‌ടർ ലഡ്പുത്രെ എന്നിവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

അതേസമയം, വനിതാ ഡോക്ടറുടെ ആത്മഹത്യരാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് വിജയ് നാംദേവ്റാവു വഡെറ്റിവാർ രംഗത്തെത്തി. 'സംരക്ഷിക്കേണ്ടയാൾ വേട്ടക്കാരനാകുമ്പോൾ! പോലീസ് സംരക്ഷിക്കേണ്ടവരാണ്, എന്നാൽ അവർ തന്നെ ഒരു വനിതാ ഡോക്ടറെ ചൂഷണം ചെയ്താൽ എങ്ങനെ നീതി ലഭിക്കും? നേരത്തെ പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്?" എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേവലം അന്വേഷണം പോരാ, അവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്