പാതിരാത്രിയില്‍ മകന്‍റെ തലയിണയില്‍ ആറടി മൂര്‍ഖന്‍; ഞെട്ടിയുണര്‍ന്ന് അമ്മ

Published : Sep 24, 2019, 12:25 PM ISTUpdated : Sep 24, 2019, 12:28 PM IST
പാതിരാത്രിയില്‍ മകന്‍റെ തലയിണയില്‍ ആറടി മൂര്‍ഖന്‍; ഞെട്ടിയുണര്‍ന്ന് അമ്മ

Synopsis

മൂന്ന് വയസുകാരന്‍റെ തലയിണയില്‍ പാതിരാത്രിയില്‍ കയറിയത് ഉഗ്രവിഷമുള്ള പാമ്പ്. അമ്മയുടെ കൃത്യസമയത്തുള്ള ഇടപെടല്‍ രക്ഷിച്ചത് മൂന്ന് ജീവനുകള്‍. മൂന്നരകിലോ ഭാരമുള്ള പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്തു

സുല്‍ത്താന്‍പൂര്‍: പാതിരാത്രിയില്‍ ഉറക്കമുണര്‍ന്ന അമ്മ മകന്‍റെ കട്ടിലില്‍ കിടന്ന ആറടി വീരനെ കണ്ട് ഞെട്ടി. ഉറക്കത്തിനിടയില്‍ മകന്‍റെ തലയിണയില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതോടെയാണ് ഹരിയാന സ്വദേശിനിയായ അമ്മ ഉണര്‍ന്നത്. 

മകന്‍റെ തലയിണയിലെ തണുപ്പിന്‍റെ കാരണം കണ്ടതോടെ അവര്‍ ഭയന്നു നിലവിളിച്ചു. ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് മൂന്നുവയസുകാരനായ മകന്‍റെ തലയിണയില്‍ കിടന്നിരുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുല്‍ത്താന്‍പൂരിലാണ് സംഭവം. 

രാത്രി ഒരുമണിയോടെയാണ് കിടക്കയില്‍ പാമ്പിനെ കാണുന്നത്. ആദ്യം ഭയന്നെങ്കിലും സമനില വീണ്ടെടുത്ത മുപ്പത്തൊമ്പതുകാരി ടാക്സി ഡ്രൈവറായ ഭര്‍ത്താവിനെ വിളിച്ച് വേഗം വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു. ഒപ്പം കിടക്കയില്‍ പാമ്പിനെ കണ്ടെത്തിയ വിവരവും അറിയിച്ചു. അയല്‍വാസിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു.

അനക്കമുണ്ടാകാതെ മകനെ കിടക്കയില്‍ നിന്ന് എടുത്ത ശേഷം രണ്ടു കുട്ടികളോടൊപ്പം അമ്മ മുറിയില്‍ തന്നെ നിന്നു. യുവതിയുടെ ഭര്‍ത്താവ് കുറച്ച് ആളുകളെ കൂട്ടിയാണ് വീട്ടിലെത്തിയത്. ഇതിന് ശേഷം കിടക്ക വിരി തന്ത്രപരമായി മടക്കിയെടുത്ത വീട്ടുകാര്‍ മൂര്‍ഖനെ കിടക്കവിരിയില്‍ കുടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ അവര്‍ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി. 

മൂന്നരകിലോ ഭാരമുള്ള ആണ്‍ മൂര്‍ഖന്‍ പാമ്പിനെയാണ് പിടികൂടിയത്. ഇത് എപ്രകാരമാണ് വീടിനുള്ളില്‍ കയറിയതെന്ന കാര്യം പരിശോധിക്കുമെന്ന് വീട്ടുകാര്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സാമ്പത്തിക തട്ടിപ്പ് കേസ്: `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി
'അപമാനം സഹിക്കാനാകുന്നില്ല'; ജോലിക്ക് ചേരില്ലെന്ന് നിതീഷ് കുമാർ മുഖാവരണം താഴ്ത്തിയ ഡോക്ടർ നുസ്രത് പർവീൺ