
ദില്ലി: ദില്ലി മെട്രോയിൽ വീണ്ടും വിവാദം. യാത്രക്കിടെ ഇരിക്കാൻ സീറ്റ് ലഭിക്കാതായതോടെ യുവാവിന്റെ മടിയിൽ കയറിയിരുന്ന് യുവതി. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയ വ്യാപകമായി പ്രചരിച്ചു. കറുത്ത വസ്ത്രം ധരിച്ച സ്ത്രീ സീറ്റ് ലഭിക്കാനായി സഹയാത്രികരുമായി തർക്കിക്കുകയും ആരും സീറ്റ് ഒഴിഞ്ഞുനൽകാത്തതിനാൽ യുവാവിന്റെ മടിയിൽ ഇരിക്കുകയും ചെയ്തു. തുടർന്ന് യുവാവ് സീറ്റില്‍ നിന്ന് ഒഴിഞ്ഞു. എന്നാണ് സംഭവം നടന്നത് എന്ന് വ്യക്തമല്ല.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ സ്ത്രീയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി പേർ ഡിഎംആർസിയോടും ദില്ലി പൊലീസിനോടും ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് പൊതുഗതാഗതത്തിൽ റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്മാര്‍ ആരും ഇരുന്ന് യാത്ര ചെയ്യരുതെന്നാണ് ഈ സ്ത്രീ പറയുന്നതെന്നും അഭിപ്രായമുയര്‍ന്നു. സ്ത്രീയുടെ പെരുമാറ്റം അനുചിതമായെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.