
ഭോപ്പാൽ: ഭോപാലിൽ കോൺഗ്രസ് എംഎൽഎ യുടെ വീട്ടിൽ യുവതിയെ മരിച്ച ചെയ്ത നിലയിൽ കണ്ടെത്തി. ഗന്ധ‍്‍വാനി മണ്ഡലത്തിലെ എംഎൽഎയും മുൻ വന മന്ത്രിയുമായ ഉമംഗ് സിംഗാറിൻറെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെഴുതിയെന്ന് കരുതുന്ന കുറിപ്പും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
38 വയസ്സുള്ള സോണിയ ബരദ്വാജിനെയാണ് ഉമംഗ് സിംഗാറിൻറെ ഭോപാലിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അംബാല സ്വദേശിനിയാണ് സോണിയ. ഉമംഗ് സിംഗാറിനെ ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് സോണിയ പരിചയപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇവർ ഉമംഗ് സിംഗാറിൻറെ വീട്ടിൽ താമസിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവം നടക്കുമ്പോൾ ഉമംഗ് സിംഗാർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച മുറി തുറക്കാതായതോടെ വാതിൽ ചവിട്ടി തുറന്ന് അകത്തെത്തിയ ജോലിക്കാരാണ് സോണിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
സംഭവ സ്ഥലത്ത് നിന്നും സോണിയ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉമംഗ് സിംഗാറിൻറെ ജീവിതത്തിൽ ഒരിടം നേടാൻ ആഗ്രഹിച്ചു. അത് നടന്നില്ല. അതിനാൽ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. സോണിയ അടുത്ത സുഹൃത്തായിരുന്നുവെന്ന് ഉമംഗ് സിംഗാർ സമ്മതിച്ചു. പൊലീസ് അവർ കഴിച്ചിരുന്ന മാനസിക രോഗത്തിനുള്ള മരുന്നുകൾ കണ്ടെത്തയിട്ടുണ്ട്. സോണിയ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്നും ഉമംഗ് സിംഗാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam