Latest Videos

ആംബുലന്‍സ് എത്തിയില്ല; നടുറോഡില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി

By Web TeamFirst Published Aug 24, 2019, 11:23 AM IST
Highlights

പ്രസവവേദന തുടങ്ങിയപ്പോള്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് ആംബുലന്‍സ് വിളിച്ചു. എന്നാല്‍, ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും ആശുപത്രിയിലെത്തും മുമ്പ് യുവതി പ്രസവിച്ചു. 

ഭോപ്പാല്‍: കൃത്യസമയത്ത് ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് യുവതി സംസ്ഥാന പാതയില്‍ പ്രസവിച്ചു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. മധ്യപ്രദേശില്‍ ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കുന്ന ജനനി എക്സ്പ്രസ് പദ്ധതി പ്രകാരമുള്ള ആംബുലന്‍സാണ് എത്താന്‍ വൈകിയത്. കമലാഭായി എന്ന യുവതിയാണ് സംസ്ഥാന പാതയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.  

പ്രസവവേദന തുടങ്ങിയപ്പോള്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് ആംബുലന്‍സ് വിളിച്ചു. എന്നാല്‍, ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും ആശുപത്രിയിലെത്തും മുമ്പ് യുവതി പ്രസവിച്ചു. 
തുടര്‍ന്ന്, അമ്മയെയും കുഞ്ഞിനെയും ഷാഹ്പുര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു.

കുടുംബത്തിന്‍റെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കൈക്കുഞ്ഞിനെയും കൊണ്ടാണ് ഇവര്‍ ആശുപത്രിയിലെത്തിയതെന്നും അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

click me!