മരിച്ച അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസ്സികരോ​ഗിയായ മകൾ കഴിഞ്ഞത് ദിവസങ്ങൾ

Web Desk   | Asianet News
Published : Nov 22, 2020, 12:03 PM IST
മരിച്ച അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസ്സികരോ​ഗിയായ മകൾ കഴിഞ്ഞത് ദിവസങ്ങൾ

Synopsis

സമീപവാസികളിലൊരാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മാലിന്യം കളയാനായി പുറത്തിറങ്ങിയ അയൽവാസി ഇവരുടെ വീട്ടിലെ മുറികളിലൊന്നിൽ സ്ത്രീ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു. 

മുംബൈ: 83 വയസ്സായ അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസ്സിക വെല്ലുവിളി നേരിടുന്ന മകൾ കഴിഞ്ഞത് ദിവസങ്ങൾ. മൃതദേഹത്തിനൊപ്പമാണ് കഴിയുന്നതെന്ന് കണ്ടെത്തിയതോടെ 53 കാരിയായ മകളെ അധികൃതരെത്തി വീട്ടിൽ നിന്ന് മാറ്റി. മാർച്ചിൽ ലോക്ക്ഡൗൺ സമയത്താണ് അമ്മ മരിച്ചത്. മാനസ്സിക വെല്ലുവിളി നേരിടുന്ന മകൾ ഇക്കാര്യം ആരെയും അറിയിച്ചതുമില്ല. ബാന്ദ്രയിലെ ചൂയിം​ ​ഗ്രാമത്തിലാണ് സംഭവം നടന്നത്. 

സമീപവാസികളിലൊരാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മാലിന്യം കളയാനായി പുറത്തിറങ്ങിയ അയൽവാസി ഇവരുടെ വീട്ടിലെ മുറികളിലൊന്നിൽ സ്ത്രീ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു. സ്ത്രീയുടെ അന്ത്യകർമ്മങ്ങൾ സമീപവാസികൾ ചേർന്നാണ് നടത്തിയത്. 

നേരത്തേ ഇവരുട വീട്ടിലെ നായ ചത്തപ്പോഴും മകൾ സമാനമായ രീതിയിൽ മൃതദേഹം വീട്ടിനകത്ത് സൂക്ഷിക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. അന്ന് അനാരോ​ഗ്യത്തിലിരുന്ന അമ്മ ആവശ്യപ്പെട്ടത് പ്രകാരം അയൽവാസികളാണ് നായയുടെ മൃതദേഹം കുഴിച്ചിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി