മൂന്നാം ഭാര്യയെ ഭർത്താവ് മുറിയിൽ പൂട്ടിയിട്ടത് ആഴ്ചകൾ, ശുചിമുറിക്ക് പകരം പെട്ടി നൽകി; അനുഭവിച്ചത് കൊടുംക്രൂരത

Published : Feb 02, 2024, 09:39 PM IST
മൂന്നാം ഭാര്യയെ ഭർത്താവ് മുറിയിൽ പൂട്ടിയിട്ടത് ആഴ്ചകൾ, ശുചിമുറിക്ക് പകരം പെട്ടി നൽകി; അനുഭവിച്ചത് കൊടുംക്രൂരത

Synopsis

കുട്ടികൾ സ്കൂൾ വിട്ടുവന്നാൽ ഭർത്താവ് വരുന്നതുവരെ പുറത്ത് കാത്തിരിക്കേണ്ടി വന്നുവെന്നും ഇവർ പറഞ്ഞു. കൂലിപ്പണിക്കാരനായ ഭർത്താവ് ജോലിക്ക് പോകുന്നതിന് മുമ്പ് യുവതിയെ വീട്ടിനുള്ളിൽ പൂട്ടിയിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

മൈസൂരു: ഭർത്താവ് മുറിയിൽ പൂട്ടിയിട്ട യുവതിയെ പൊലീസ് രക്ഷിച്ചു. കർണാടകയിലെ മൈസൂരുവിലാണ് യുവാവ് ഭാര്യയെ ആഴ്ചകളോളം പൂട്ടിയിട്ടത്. സുമയെന്ന 30കാരിയാണ് ഭർത്താവിന്റെ ക്രൂരതക്ക് ഇരയായത്. 12 വർഷം മുമ്പ് സന്നയ്യയുമായുള്ള വിവാഹത്തിന് ശേഷം തന്നെ  വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ലെന്ന് സുമ പൊലീസിനോട് പറഞ്ഞു.

പൊലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ശുചിമുറി വീടിന്റെ പുറത്തായതിനാൽ പ്രാഥമിക കൃത്യങ്ങൾക്കായി പെട്ടിയാണ് ഉപയോ​ഗിച്ചതെന്ന് യുവതി പറഞ്ഞു. കുട്ടികൾ സ്കൂൾ വിട്ടുവന്നാൽ ഭർത്താവ് വരുന്നതുവരെ പുറത്ത് കാത്തിരിക്കേണ്ടി വന്നുവെന്നും ഇവർ പറഞ്ഞു. കൂലിപ്പണിക്കാരനായ ഭർത്താവ് ജോലിക്ക് പോകുന്നതിന് മുമ്പ് യുവതിയെ വീട്ടിനുള്ളിൽ പൂട്ടിയിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്‌ചയായി പൂർണമായി മുറിയിൽ പൂട്ടിയിടുകയായിരുന്നു.

ഭർത്താവിനെതിരെ കേസെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കളോടൊപ്പം താമസിക്കാനാണ് ആ​ഗ്രഹമെന്നും ഇവർ പറഞ്ഞു. യുവാവിന്റെ മൂന്നാമത്തെ ഭാര്യയാണ് സുമ. 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'